15 ടൺ ഭാരമുള്ള തിമിംഗലം ജബൽഅലിയിൽ അടിഞ്ഞു
text_fieldsദുബൈ: 15 ടൺ ഭാരവും 12 മീറ്റർ നീളവുമുള്ള തിമിംഗലം ജബൽ അലിയിൽ തീരത്തടിഞ്ഞു. അധികൃതർ എത്തി പരിശോധനക്കായി മറ്റൊരു സ്ഥലത്തേക്ക് മാറ്റി. ഷാർജ എൻവയൺമെൻറ് ആൻഡ് പ്രൊട്ടക്റ്റഡ് ഏരിയാസ് അതോറിറ്റിയും സായിദ് യൂനിവേഴ്സിറ്റിയും സംയുക്തമായി തിമിംഗലത്തെ പരിശോധനക്ക് വിധേയമാക്കി. പോസ്റ്റ്മോർട്ടം ചെയ്തശേഷം വിവിധ അവയവങ്ങൾ പരിശോധനക്കായി ശേഖരിച്ചു.
സമുദ്ര അവശിഷ്ടങ്ങൾ കുടുങ്ങിയതിെൻറയോ കപ്പൽ ഇടിച്ചതിെൻറ തെളിവൊന്നും മൃതദേഹ പരിശോധനയിൽ കണ്ടെത്താനായില്ല. വയറ്റിൽ ഭക്ഷണാവശിഷ്ടങ്ങളും കണ്ടെത്തിയില്ല. ഷാർജ പരിസ്ഥിതി സുരക്ഷ അതോറിറ്റിയുടെ 'ഷാർജ സ്ട്രാൻഡിങ് റെസ്പോൺസ് പ്രോഗ്രാമിെൻറ' ഭാഗമായാണ് തിമിംഗലത്തെ പോസ്റ്റ്മോർട്ടത്തിന് വിധേയമാക്കിയത്. മരണകാരണം തിരിച്ചറിയുക, ശാസ്ത്രീയ ഗവേഷണം നടത്തുക എന്നിവയാണ് ലക്ഷ്യം. ഇന്തോ-പസഫിക് മേഖലയിൽ മാത്രം കണ്ടുവരുന്ന തിമിംഗലമാണിത്. മിനുസ ശരീരവും മുകളിൽ ചാരനിറത്തിലുള്ള ചർമവുമാണ്. അപൂർവയിനം തിമിംഗലത്തിൽപെട്ടതാണിത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.