എ.ബി.സി കാർഗോ ലോകകപ്പ് പ്രവചനം; ബി.എം.ഡബ്ല്യു സമ്മാനം
text_fieldsദുബൈ: എ.ബി.സി കാർഗോ ഒരുക്കുന്ന ലോകകപ്പ് പ്രവചന മത്സരം 'ഷൂട്ടൗട്ടിന്'ഞായറാഴ്ച തുടക്കം. ഖത്തർ ലോകകപ്പുമായി ബന്ധപ്പെട്ട് ആകർഷകമായ സമ്മാനങ്ങൾ നൽകുന്ന മത്സരങ്ങളിലൊന്നാണിത്. മെഗാ വിജയിക്ക് ബി.എം.ഡബ്ല്യു- എക്സ് വണ്ണാണ് സമ്മാനം. രണ്ടാം സമ്മാനമായി 50 ഗ്രാം സ്വർണത്തിൽ തീർത്ത ഗോൾഡൻ ബാൾ, മൂന്നാം സമ്മാനമായി 25 ഗ്രാം സ്വർണത്തിൽ തീർത്ത ഗോൾഡൻ ബൂട്ട് എന്നിവ ലഭിക്കും. ഇതിനുപുറമെ ടൂർണമെന്റിലെ 64 മത്സരങ്ങളുടെ പ്രവചനങ്ങൾക്കും 64 സാംസങ് സ്മാർട്ട് ഫോണുകളും നൽകുന്നുണ്ട്.
മത്സരത്തിൽ പങ്കെടുക്കാൻ എ.ബി.സി കാർഗോയുടെ Myabc ആപ് പ്ലേ സ്റ്റോറിൽ നിന്നോ ആപ് സ്റ്റോറിൽനിന്നോ ഡൗൺലോഡ് ചെയ്യാം. ഡിസംബർ മൂന്നിന് ആരംഭിക്കുന്ന നോക്കൗട്ട് മത്സരങ്ങൾ മുതലാണ് മെഗാ സമ്മാനങ്ങൾക്കുള്ള പ്രവചനം പരിഗണിക്കുക. നോക്കൗട്ടിൽ കൂടുതൽ ശരിയായ പ്രവചനം നടത്തുന്ന വ്യക്തിയാവും മെഗാ വിജയി. ഒന്നിൽ കൂടുതൽ ശരിയായ പ്രവചനം നടത്തുന്നവരിൽ നിന്നും നറുക്കെടുപ്പിലൂടെയാകും വിജയികളെ കണ്ടെത്തുക. സമ്മാനങ്ങൾ ഫൈനലിനുശേഷമാണ് വിതരണം ചെയ്യുക. ഓരോ ദിവസവും അതത് മത്സരത്തിൽ വിജയിക്കുന്നവരുടെ പട്ടിക ആഴ്ചയിൽ ഒരിക്കൽ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രസിദ്ധീകരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.