നാലുപതിറ്റാണ്ടിന്‍റെ പ്രവാസ അനുഭവങ്ങളുമായി അബ്ദുല്‍ ഹമീദ് നാട്ടിലേക്ക്
text_fieldsഅബൂദബി: ഗള്‍ഫ് ന്യൂസിലെ 30 വര്‍ഷത്തെ ജോലി മതിയാക്കി പ്രവാസത്തോട് വിടപറയുകയാണ് കണ്ണൂര്‍ പഴയങ്ങാടി സ്വദേശി അബ്ദുല്‍ ഹമീദ് തുന്തക്കാച്ചി. മാടായി പള്ളി ജമാഅത്ത് കമ്മിറ്റിയുടെ നേതൃ പദവികളിലിരുന്ന് സാമൂഹിക ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു അദ്ദേഹം. 1982ല്‍ ഷാര്‍ജയിലേക്ക് ഫ്രീ വിസയിലാണ് വന്നത്. സഹോദരന്മാരും ബന്ധുക്കളുമൊക്കെയുള്ള അബൂദബിയിലേക്ക് പിന്നീട് മാറി.
പത്തുവര്‍ഷത്തോളം കാര്‍ഗോ കമ്പനിയിലായിരുന്നു ജോലി. പിന്നീട് ഗള്‍ഫ് ന്യൂസില്‍ ബില്‍ കലക്ഷന്‍ ജീവനക്കാരനായി. 30 വര്‍ഷത്തെ പ്രവൃത്തി പരിചയം ജോലിയില്‍ ഉയര്‍ച്ചകള്‍ സമ്മാനിച്ചു. കലക്ഷന്‍ ടീം ലീഡറായിട്ടാണ് സ്ഥാപനം വിടുന്നത്. നിലവില്‍ മാടായി പള്ളി യു.എ.ഇ കമ്മിറ്റി ട്രഷററാണ്. നാട്ടിലെത്തിയാലും സാമൂഹിക സംഘടന പ്രവര്‍ത്തനങ്ങളില്‍ സജീവമാകാനാണ് ഹമീദിന്‍റെ ആഗ്രഹം.
കണ്ണൂര്‍ പഴയങ്ങാടി തുന്തക്കാച്ചി പരേതരായ മുത്താറി അഹമ്മദ് - ആസിയ ദമ്പതികളുടെ മകനാണ്. ഭാര്യ: അമീറ. മകള്‍ ഫഹ്മിദ നാട്ടില്‍ ഫാര്‍മസിസ്റ്റാണ്. മകന്‍ ഷാനിദ് ബംഗളൂരുവിൽ സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്നു. മരുമകന്‍ ഷമീലിന് അബൂദബിയിലാണ് ജോലി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.