Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightമേ​ഖ​ല​യി​ലെ...

മേ​ഖ​ല​യി​ലെ സം​ഭ​വ​വി​കാ​സ​ങ്ങ​ൾ ച​ർ​ച്ച ചെ​യ്ത്​ അ​ബ്​​ദു​ല്ല ബി​ൻ സാ​യി​ദും ആ​ന്‍റ​ണി ബ്ലി​ങ്ക​നും

text_fields
bookmark_border

അ​ബൂ​ദ​ബി: മി​ഡി​ലീ​സ്റ്റ്​ മേ​ഖ​ല​യി​ലെ ഗു​രു​ത​ര സം​ഭ​വ​വി​കാ​സ​ങ്ങ​ൾ ച​ർ​ച്ച ചെ​യ്ത്​ യു.​എ.​ഇ ഉ​പ​പ്ര​ധാ​ന​മ​ന്ത്രി​യും വി​ദേ​ശ​കാ​ര്യ മ​ന്ത്രി​യു​മാ​യ ​ശൈ​ഖ്​ അ​ബ്​​ദു​ല്ല ബി​ൻ സാ​യി​ദും യു.​എ​സ്​ സ്​​റ്റേ​റ്റ്​ സെ​ക്ര​ട്ട​റി ആ​ന്‍റ​ണി ബ്ലി​ങ്ക​നും. എ​ല്ലാ ത​ര​ത്തി​ലു​മു​ള്ള സം​ഘ​ർ​ഷ​ങ്ങ​ൾ അ​വ​സാ​നി​പ്പി​ക്കാ​നും ഗ​സ്സ​യി​ൽ സ​മ​ഗ്ര​വും ശാ​ശ്വ​ത​വു​മാ​യ വെ​ടി​നി​ർ​ത്ത​ലി​ൽ എ​ത്തി​ച്ചേ​രാ​നു​ള്ള ശ്ര​മ​ങ്ങ​ൾ ഇ​രു​വ​രും ച​ർ​ച്ച ചെ​യ്തു.

വ​ർ​ധി​ച്ചു​വ​രു​ന്ന പ്ര​തി​സ​ന്ധി​ക​ളി​ൽ മാ​നു​ഷി​ക സ​ഹാ​യം മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നും ഗ​സ്സ​യി​ലെ എ​ല്ലാ സാ​ധാ​ര​ണ​ക്കാ​രു​ടെ​യും സം​ര​ക്ഷ​ണം ഉ​റ​പ്പാ​ക്കു​ന്ന​തി​നു​മു​ള്ള അ​ന്താ​രാ​ഷ്ട്ര സ​മൂ​ഹ​ത്തി​ന്‍റെ ശ്ര​മം വ​ർ​ധി​പ്പി​ക്കേ​ണ്ട​തു​ണ്ടെ​ന്ന്​ അ​ബ്ദു​ല്ല ബി​ൻ സാ​യി​ദ് വ്യ​ക്ത​മാ​ക്കി.

ആ​ഗോ​ള, പ്രാ​ദേ​ശി​ക സ​മാ​ധാ​ന​ത്തി​നും സു​ര​ക്ഷ​ക്കും ഭീ​ഷ​ണി​യാ​യ തീ​വ്ര​വാ​ദം അ​വ​സാ​നി​പ്പി​ക്കേ​ണ്ട​തി​ന്‍റെ​യും മേ​ഖ​ല​യി​ലെ വ​ർ​ധി​ച്ചു​വ​രു​ന്ന സം​ഘ​ർ​ഷ​ങ്ങ​ളും അ​ക്ര​മ​ങ്ങ​ളും അ​വ​സാ​നി​പ്പി​ക്കേ​ണ്ട​തി​ന്‍റെ​യും പ്രാ​ധാ​ന്യം അ​ദ്ദേ​ഹം ച​ർ​ച്ച​യി​ൽ അ​ടി​വ​ര​യി​ട്ടു പ​റ​ഞ്ഞു. സു​ഡാ​നി​ലെ സം​ഭ​വ വി​കാ​സ​ങ്ങ​ളെ​യും അ​വ​യു​ടെ മാ​നു​ഷി​ക പ്ര​ത്യാ​ഘാ​ത​ങ്ങ​ളെ​ക്കു​റി​ച്ചും ച​ർ​ച്ച​യി​ൽ അ​ദ്ദേ​ഹം ഉ​ന്ന​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UAE News
News Summary - Abdullah bin Zayed and Antony Blinkan discussed the incidents in the region
Next Story