സംതൃപ്തനായി അബ്ദുല്ല മടങ്ങുന്നു
text_fieldsദുബൈ: മൂന്നര പതിറ്റാണ്ടിെൻറ പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുേമ്പാഴും കണ്ണൂർ പാറാട് പുത്തൂർ അബ്ദുല്ല പ്രവാസ ജീവിതത്തിൽ സമ്പൂർണ സംതൃപ്തനാണ്. ജീവിതത്തിലെ നേട്ടങ്ങളും സന്തോഷങ്ങളുമെല്ലാം സ്വന്തമായത് ഗൾഫ് ജീവിതത്തിൽ നിന്നാണെന്ന് അബ്ദുല്ല പറയുന്നു.
നാട്ടിൽ പോകുന്നതിെൻറ സന്തോഷത്തിനൊപ്പം ഇവിടേക്ക് തിരിച്ചുവരാൻ കഴിയില്ലല്ലോ എന്ന സങ്കടവുമുണ്ട്. 1983 ജൂണിലാണ് അദ്ദേഹം ദുബൈയിൽ എത്തുന്നത്. ഹോട്ടലിലായിരുന്നു ജോലി. എട്ട് വർഷത്തിനുശേഷം ഇവിടെ നിന്നിറങ്ങി. ഒന്നരവർഷത്തെ ഇടവേളക്ക് ശേഷമായിരുന്നു വീണ്ടും ദുബൈയിലേക്ക് വിമാനം കയറിയത്. ഇക്കുറി എത്തിയത് തലാൽ സൂപ്പർമാർക്കറ്റിലായിരുന്നു. 28 വർഷമായി ഇതേ സ്ഥാപനത്തിലാണ് ജീവിതം. മക്കളായ ഷാഹിദ, ജുവൈരിയ, സഫരിയ എന്നിവരെ വിവാഹം ചെയ്തയക്കാനും വീട് വാങ്ങിക്കാനും കഴിഞ്ഞത് പ്രവാസജീവിതം നൽകിയ സമ്മാനങ്ങളാണ്.
സ്ഥാപന ഉടമകളും സഹപ്രവർത്തകരും ഏറെ സഹായിച്ചു. മകൻ മുഹമ്മദ് ഇപ്പോൾ തലാൽ ജീവനക്കാരനാണ്. ഭാര്യക്കും ഉമ്മക്കുമൊപ്പം രണ്ടുതവണ ഹജ്ജും ഉംറയും ചെയ്യാൻ കഴിഞ്ഞുവെന്നതാണ് ഏറ്റവും വലിയ സന്തോഷം. കെ.എം.സി.സി പ്രവർത്തകനായിരുന്നു അബ്ദുല്ല. 62ാം വയസ്സിൽ നാട്ടിലെത്തി ഭാര്യ ആയിഷക്കും കുഞ്ഞുമക്കൾക്കുമൊപ്പം സന്തോഷത്തോടെ കഴിയണമെന്നാണ് മടക്ക യാത്രയിൽ അബ്ദുല്ലയുടെ ആഗ്രഹം. ഇന്ന് നാട്ടിലേക്ക് തിരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.