നാലര പതിറ്റാണ്ടിെൻറ അനുഭവങ്ങളുമായി അബ്ദുറഹ്മാൻ മടങ്ങുന്നു
text_fieldsദുബൈ: 1977ലാണ് തൃശൂർ ജില്ലയിലെ ചാവക്കാട് സ്വദേശിയായ അബ്ദുറഹ്മാൻ അബൂദബിയിലെത്തുന്നത്.
വളരെ ചെറുപ്പത്തിൽതന്നെ പിതാവിനെ നഷ്ടപ്പെട്ട അബ്ദുറഹ്മാൻ, മാതാവിനെയും സഹോദരിയെയും സംരക്ഷിക്കുന്നതിനായാണ് ജോലിെചയ്യാൻ തുടങ്ങിയത്. 11ാം വയസ്സിൽ വിവിധ ജോലികൾ ചെയ്യാനാരംഭിച്ചിരുന്നു. അധ്വാനശീലം ചെറുപ്പത്തിൽതന്നെ വളർത്തിയത് കാരണം പിന്നീട് കടൽകടന്ന് ഉപജീവനം നടത്തുക എന്ന തീരുമാനത്തിലെത്തുകയായിരുന്നു. അബൂദബിയിൽ ഒരു കമ്പനിയിൽ എൻജിനീയറായ മുഹമ്മദ് കുഞ്ഞാപ്പ വഴിയാണ് എത്തിയത്. ആദ്യ രണ്ടുമാസം കുഞ്ഞാപ്പയുടെ കമ്പനിയിൽ തന്നെയാണ് ജോലി ചെയ്തത്. പിന്നീട് അവിടെ നിന്നും അബൂദബി നേവിയിൽ ചേർന്നു. 12 വർഷത്തെ അവിടത്തെ ജോലികൾക്കുശേഷം എൻജിനീയറിങ് സെക്ഷനിലേക്കു മാറി. പിന്നീട് നാലുവർഷം എയർഫോഴ്സിലും ജോലി ചെയ്തു.
സ്വന്തമായി കച്ചവടം ചെയ്യണമെന്ന് ചെറുപ്പം മുതൽതന്നെ ആഗ്രഹിച്ചിരുന്നത് പിന്നീടാണ് യാഥാർഥ്യമായത്. അബൂദബി സായിദ് ഹോസ്പിറ്റലിൽ സ്റ്റോർ കീപ്പറായി ജോലി ചെയ്യുേമ്പാഴാണ് സ്വന്തമായി ബിസിനസ് ആരംഭിക്കുന്നത്. പിന്നീട് റസ്റ്റാറൻറ് മേഖലയിൽ പ്രവേശിക്കുകയും അബൂദബിയിൽ സൺലൈറ്റ്, ചോയ്സ്, സിറ്റിഐ തുടങ്ങിയ സ്ഥാപനങ്ങൾക്ക് തുടക്കംകുറിക്കുകയും ചെയ്തു. കേരളത്തിൽ ആദ്യമായി 2008ൽ യു.എസ് പിസ്സ ആരംഭിക്കുന്നത് ഇദ്ദേഹമാണ്. തൃശൂരിലെ സ്വന്തം കെട്ടിടത്തിൽതന്നെയായിരുന്നു അത്. പ്രവാസകാലത്ത് വിവിധ സാമൂഹിക പ്രവർത്തന രംഗത്തും സജീവമായിരുന്നു. അബൂദബി കടപ്പുറം വെൽഫെയർ അസോസിയേഷെൻറ പ്രവർത്തകനായിരുന്നു.
ഭാര്യയും നാലു മക്കളുമുണ്ട്. മൂത്ത മകൻ യഹ്യയാണ് അബൂദബിയിലെ ചോയ്സ് റസ്റ്റാറൻറ് നടത്തുന്നത്. അനുഭവ സമ്പന്നമായ നാലര പതിറ്റാണ്ട് നീണ്ട പ്രവാസജീവിതം മതിയാക്കി വ്യാഴാഴ്ച അബ്ദുറഹ്മാൻ നാട്ടിലേക്കു തിരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.