അബൂദബി നഗരത്തിെൻറ സമീപ പ്രദേശങ്ങളിൽ ഏഴ് മാർക്കറ്റുകൾ നിർമിക്കും
text_fieldsഅബൂദബി: അബൂദബി നഗരത്തിെൻറ സമീപ പ്രദേശങ്ങളിൽ ഏഴ് മാർക്കറ്റുകൾ നിർമ്മിക്കുമെന്ന് അബൂദബി നഗരസഭ അറിയിച്ചു. അബൂദബി നാഷനൽ എക്സിബിഷൻ സെൻററിൽ നടക്കുന്ന സിറ്റി സ്‌കേപ്പ് പ്രദർശനത്തിലാണ് ഇക്കാര്യം അറിയിച്ചത്. പദ്ധതിക്ക് 550 ദശലക്ഷം ദിർഹം െചലവ് പ്രതീക്ഷിക്കുന്നതായി നഗരസഭ ആക്ടിങ് ജനറൽ മാനേജർ മുസാബ ആൽ മുറാർ പറഞ്ഞു. നഗരത്തിെൻറ സമീപ പ്രദേശങ്ങളിൽ കഴിയുന്നവർക്ക് ആവശ്യമായ സൗകര്യങ്ങൾ ലഭ്യമാക്കുകയും ജീവിത നിലവാരം ഉയർത്തുകയുമാണ് പദ്ധതിയുടെ ലക്ഷ്യം.
9000 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ 45 ദശലക്ഷം ദിർഹം ചെലവിലാണ് ബനിയാസിൽ മാർക്കറ്റ് നിർമിക്കുക. മുഹമ്മദ് ബിൻ സായിദ് സിറ്റി (ചെലവ് 170 ദശലക്ഷം ദിർഹം, വിസ്തൃതി 36000 ചതുരശ്ര മീറ്റർ), ശാഖ്ബൂത് സിറ്റി (160 ദശലക്ഷം ദിർഹം, 33000 ചതുരശ്ര മീറ്റർ), അൽ സംഹ (68 ദശലക്ഷം ദിർഹം, 16000 ചതുരശ്ര മീറ്റർ), യാസ് ഐലൻഡ് (65 ദശലക്ഷം ദിർഹം, 13000 ചതുരശ്ര മീറ്റർ), അൽ വത്ബ (21 ദശലക്ഷം ദിർഹം, 5000 ചതുരശ്ര മീറ്റർ) എന്നിവിടങ്ങളിലാണ് മറ്റു മാർക്കറ്റുകൾ. ഖലീഫ സിറ്റിയിൽ അൽ റാഹ പാർക്കിനോട് ചേർന്ന് മറ്റൊരു മാർക്കറ്റ് പദ്ധതിയും നടപ്പാക്കുമെന്ന് നഗരസഭ അറിയിച്ചു. 2700 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ 15 ദശലക്ഷം ദിർഹം ചെലവിലായിരിക്കും ഇത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.