അബൂദബി സുന്നി സെൻറർ ട്രഷർ പി.എം. ഉസ്മാൻ ഹാജി നിര്യാതനായി
text_fieldsഅബൂദബി: അബൂദബി സുന്നി സെൻറർ ട്രഷർ പി.എം. ഉസ്മാൻ ഹാജി (58) ഹൃദയാഘാതം മൂലം നിര്യാതനായി. വ്യാഴാഴ്ച വൈകുന്നേരം 4.30ഒാടെ മുസഫ സാഗർ റെസ്‌റ്റാറൻറിന് സമീപത്തെ മുറിയിലായിരുന്നു മരണം. മുസഫ 44ൽ അൽഅമീൻ ഹൗസ് ഹോൾഡ് അപ്ലയൻസ് സ്ഥാപനം നടത്തിവരികയായിരുന്ന ഉസ്മാൻ ഹാജി അബൂദബിയിലെ മതപ്രവർത്തന രംഗത്ത് സജീവമായിരുന്നു.
പത്ത് വർഷത്തിലേറെ അബൂദബി ഇന്ത്യൻ ഇസ്ലാമിക് സെൻറർ റിലീജിയസ് സെക്രട്ടറിയായിരുന്നു. അബൂദബി ഇമാം മാലിക് ബിൻ മദ്റ കമ്മിറ്റി ചെയർമാനായും പ്രവർത്തിച്ചിട്ടുണ്ട്.
തൃശൂർ ജില്ലയിലെ വടക്കേ പുന്നയൂർ സ്വദേശിയാണ്. ഖദീജയാണ് ഭാര്യ. മക്കൾ: അനസ് (ഖത്തർ), ഷുഹൈബ് (അബൂദബി), സുഹൈൽ (ഖത്തർ), ഉവൈസ് (എൻജിനീയർ ), ഉനൈസ് (പ്ലസ്ടു വിദ്യാർഥി), സമീറ. മരുമക്കൾ: ജിനീഷ് മാറഞ്ചേരി, ഷക്കീറ, റജീന, ഫായിസ.
ശൈഖ് ഖലീഫ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടിക്രമങ്ങൾ പൂർത്തിയാക്കി നാട്ടിലേക്ക് കൊണ്ടു പോകും. മരണത്തിൽ അനുശോചിച്ച് അബൂദബി കെ.എം.സി.സിയുടെ മൂന്ന് ദിവസത്തെ മുഴുവൻ പരിപാടികളും മാറ്റി വെച്ചതായി ഭാരവാഹികൾ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.