ഗൾഫിൽനിന്ന് 1500ഓളം ഓക്സിജൻ സിലിണ്ടറുകൾ കൂടി അയക്കും
text_fieldsദുബൈ: കോവിഡിൽ ഉലയുന്ന ഇന്ത്യൻ ജനതക്ക് സഹായവുമായി വിവിധ ഗൾഫ് രാജ്യങ്ങളിൽനിന്ന് 1500ഓളം ഓക്സിജൻ സിലിണ്ടറുകൾ ലഭിക്കുമെന്ന് ഇന്ത്യ.നേവൽ സ്റ്റാഫ് ചീഫ് അഡ്മിറൽ കരംബീർ സിങ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമർപ്പിച്ച റിപ്പോർട്ടിലും ഇന്ത്യൻ നേവിയുടെ വാർത്തക്കുറിപ്പിലുമാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഇതിനായി നാവിക സേനയുടെ നാലു കപ്പലുകൾ ഗൾഫിലേക്കുള്ള യാത്രയിലാണ്. 27 ടണ്ണിെൻറ ഒമ്പത് ഓക്സിജൻ ടാങ്കുകളും എത്തിക്കും.
ഇന്ത്യയിലേക്ക് ആദ്യ മെഡിക്കൽ സഹായം എത്തിച്ചത് യു.എ.ഇയാണ്. ബഹ്റൈൻ, ഖത്തർ, കുവൈത്ത് എന്നിവിടങ്ങളിൽനിന്നും നേവിയുടെ നേതൃത്വത്തിൽ മെഡിക്കൽ സഹായം എത്തിച്ചു. 157 വെൻറിലേറ്റർ, 480 ബി.പി.എ.പി മെഷീൻ, മരുന്ന് എന്നിവയാണ് യു.എ.ഇയിൽനിന്ന് എത്തിച്ചത്. ഇതിനുപുറമെ ഓക്സിജൻ സിലിണ്ടറുകളും യു.എ.ഇ അയച്ചു.
കുവൈത്ത് 215 മെട്രിക് ടൺ ലിക്വിഡ് മെഡിക്കൽ ഓക്സിജനും 1000 ഓക്സിജൻ സിലിണ്ടറും നൽകി. ഇതിൽ കുവൈത്ത് റെഡ് ക്രസൻറ് നൽകിയ 282 സിലിണ്ടറുകൾ ബുധനാഴ്ച രാത്രി ഡൽഹിയിലെത്തി. 27 ടൺ വീതമുള്ള രണ്ട് ലിക്വിഡ് ഓക്സിജൻ ടാങ്കുമായി ബഹ്റൈനിൽനിന്ന് ഇന്ത്യൻ നേവിയുടെ ഐ.എൻ.എസ് തൽവാർ വ്യാഴാഴ്ച ബംഗളൂരുവിലെത്തി.
ഇന്ത്യക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നുവെന്നും കൂടുതൽ സഹായം എത്തിക്കുമെന്നും ബഹ്റൈൻ അറിയിച്ചു. 'ഓപറേഷൻ സമുദ്ര സേതു–2' െൻറ ഭാഗമായി ഒമ്പത് കപ്പലുകൾ ഓക്സിജൻ ലഭ്യമാക്കാൻ നിയോഗിച്ചിട്ടുണ്ട്.രാജ്യത്തെ വിവിധ കോവിഡ് ആശുപത്രികളിൽ സഹായത്തിനായി ജീവനക്കാരെ നിയോഗിച്ചിട്ടുണ്ടെന്നും നാവികസേന അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.