അബൂദബിയിലെ സ്ഥാപനങ്ങളിൽ 60 ശതമാനം ജീവനക്കാർക്ക് അനുമതി
text_fieldsദുബൈ: അബൂദബിയിലെ സർക്കാർ സ്ഥാപനങ്ങളിലും കമ്പനികളിലും 60 ശതമാനം ജീവനക്കാരെ അനുവദിക്കാൻ അനുമതി. നേരത്തെ 30 ശതമാനമായിരുന്നതാണ് ഇപ്പോൾ 60 ആയി ഉയർത്തിയത്. 60 വയസ്സിന് മുകളിലുള്ളവർക്ക് വീട്ടിലിരുന്ന് ജോലി ചെയ്യാനുള്ള അവസരം തുടരുമെന്നും അബൂദബി ദുരന്ത നിവാരണ സമിതി അറിയിച്ചു. മേയ് 30 മുതൽ പ്രാബല്യത്തിൽ വരും.
നിശ്ചയദാർഢ്യ വിഭാഗക്കാർ, ഗർഭിണികൾ, ഓൺലൈൻ പഠനം നടത്തുന്ന കുട്ടികളുടെ രക്ഷിതാക്കൾ (പത്താം ക്ലാസിൽ താഴെയുള്ള കുട്ടികൾ) എന്നിവർക്കും വീട്ടിലിരുന്ന് ജോലി തുടരാം. വാക്സിനെടുക്കാത്ത ജീവനക്കാർ ആഴ്ചയിൽ കോവിഡ് പരിശോധന നടത്തണം. രണ്ട് ഡോസ് വാക്സിൻ എടുത്ത ജീവനക്കാർ 28 ദിവസത്തിന് ശേഷം ഓരോ മാസവും പരിശോധന നടത്തണം. എന്നാൽ, അൽ ഹെസൻ ആപിൽ ഗോൾഡ് സ്റ്റാറോ ഇ_ലെറ്ററോ ഉണ്ടെങ്കിൽ പരിശോധന നടത്തേണ്ട.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.