Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightപാ​യ്ക്ക​പ്പ​ലോ​ട്ട...

പാ​യ്ക്ക​പ്പ​ലോ​ട്ട മ​ത്സ​രം ഒ​ക്ടോ​ബ​ര്‍ 5, 6 തീ​യ​തി​ക​ളി​ല്‍

text_fields
bookmark_border
Abu Al Ab Yad boat race Competition,
cancel

അ​ബൂ​ദ​ബി: അ​ബു അ​ല്‍ അ​ബ് യ​ദ് പാ​യ്ക്ക​പ്പ​ലോ​ട്ട മ​ത്സ​രം ഒ​ക്ടോ​ബ​ര്‍ അ​ഞ്ച്, ആ​റ്​ തീ​യ​തി​ക​ളി​ല്‍. അ​ബു അ​ബ​യ്​​ദി​ല്‍നി​ന്ന് അ​ബൂ​ദ​ബി​വ​രെ​യാ​ണ് മ​ത്സ​രം. അ​ബൂ​ദ​ബി മ​റൈ​ന്‍ സ്‌​പോ​ര്‍ട്‌​സ് ക്ല​ബാ​ണ് മ​ത്സ​ര​ത്തി​ന്‍റെ സം​ഘാ​ട​ക​ര്‍. അ​ല്‍ ദ​ഫ്​​റ റീ​ജ​നി​ലെ ഭ​ര​ണാ​ധി​കാ​രി​യു​ടെ പ്ര​തി​നി​ധി​യാ​യ ഹം​ദാ​ന്‍ ബി​ന്‍ സു​ല്‍ത്താ​ന്‍ ആ​ല്‍ ന​ഹ്​​യാ​ന്‍റെ ര​ക്ഷ​ക​ര്‍തൃ​ത്വ​ത്തി​ലാ​ണ് പ​രി​പാ​ടി.

60 അ​ടി നീ​ള​മു​ള്ള പാ​യ്ക്ക​പ്പ​ലു​ക​ളാ​ണ് മ​ത്സ​ര​ത്തി​നി​റ​ങ്ങു​ക. അ​ബൂ​ദ​ബി മ​റൈ​ന്‍ സ്‌​പോ​ര്‍ട്‌​സ് ക്ല​ബി​ന്‍റെ വെ​ബ്‌​സൈ​റ്റ് മു​ഖേ​ന മ​ത്സ​ര​ത്തി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന​തി​നു​ള്ള ര​ജി​സ്‌​ട്രേ​ഷ​ന്‍ ചെ​യ്യാം. നൂ​റി​ലേ​റെ പാ​യ്ക്ക​പ്പ​ലു​ക​ള്‍ മ​ത്സ​ര​ത്തി​നു​ണ്ടാ​വും. 40 ല​ക്ഷ​ത്തി​ലേ​റെ ദി​ര്‍ഹ​മാ​ണ് സ​മ്മാ​ന​മാ​യി കൈ​മാ​റു​ക. യു.​എ.​ഇ​യു​ടെ സ​മു​ദ്ര​പൈ​തൃ​കം വ​രും​ത​ല​മു​റ​ക്ക് കൈ​മാ​റു​ക​യെ​ന്ന ല​ക്ഷ്യ​ത്തി​ന്റെ കൂ​ടി ഭാ​ഗ​മാ​യാ​ണ് പ​രി​പാ​ടി അ​ധി​കൃ​ത​ര്‍ സം​ഘ​ടി​പ്പി​ച്ചു​വ​രു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:U.A.E NewsAbu Al Ab Yad boat race CompetitionAbu Dhabi Marine Sports Club
News Summary - Abu Al Ab Yad boat race Competition
Next Story