അബൂദബി വിമാനനിരക്ക് താങ്ങാവുന്നതിനപ്പുറം
text_fieldsഅബൂദബി: കേരളത്തിൽനിന്ന് അബൂദബിയിലേക്ക് ശനിയാഴ്ച മുതൽ വിമാന സർവീസ് ആരംഭിച്ചെങ്കിലും സാധാരണക്കാരായ പ്രവാസികൾക്ക് താങ്ങാവുന്നതിനപ്പുറമാണ് നിലവിലെ വിമാന നിരക്ക്.
അബൂദബിയിലേക്ക് കൊച്ചിയിൽനിന്ന് വരുന്നതിന് വിമാനനിരക്ക് ഇത്തിഹാദ് എയർവേസ് വിമാനത്തിൽ ഈ മാസം 11 മുതൽ 30 വരെ 67,518 രൂപ മുതൽ 1,41,128 രൂപവരെയാണ്. വൺവേ ടിക്കറ്റ് നിരക്കാണിത്. സെപ്റ്റംബർ 12 മുതലാണ് നിരക്ക് കുറയുന്നത്. സെപ്റ്റംബർ 12, 13, 17 തീയതികളിൽ 29,441 രൂപയായി നിരക്ക് താഴും. സെപ്റ്റംബർ 15ന് 18,373 രൂപക്ക് ടിക്കറ്റുണ്ട്.
ഇത്തിഹാദ് വിമാനങ്ങളിൽ തിരുവനന്തപുരത്തുനിന്ന് അബൂദബിക്ക് 10നു ചൊവ്വാഴ്ച 79,197 രൂപക്കും 13ന് 80,373 രൂപക്കും ടിക്കറ്റുണ്ട്. 20, 22, 29 തീയതികളിൽ 83,523 രൂപയും 24നു 82,347 രൂപയുമാണ് നിരക്ക്. സെപ്റ്റംബർ അഞ്ചിന് 22,287 രൂപയായി ടിക്കറ്റ് നിരക്ക് താഴുന്നുണ്ട്.
കൊച്ചിയിൽനിന്ന് അബൂദബിക്ക് എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനം ഈ 15,23,26 തീയതികളിൽ വൺവേ ടിക്കറ്റ് നിരക്ക് 59,065 രൂപയും 18ന് 48,040 രൂപയും 20നു 43,840 രൂപയുമാണ് സൈറ്റിൽ കാണിക്കുന്നത്.
കോഴിക്കോടുനിന്ന് അബൂദബിക്ക് 45,820 രൂപയാണ് നിരക്ക്. 17 മുതൽ 42,145 ആയും 23 മുതൽ 38,995 രൂപയായും ടിക്കറ്റ് ചാർജ് കുറയും. കണ്ണൂർ വിമാനത്താവളത്തിൽനിന്ന് അബൂദബിക്കുള്ള നിരക്ക് ഏകദേശം ഇതേ നിലവാരത്തിൽതന്നെയാണ്. സെപ്റ്റംബറിൽ കണ്ണൂർ-അബൂദബി ടിക്കറ്റ് നിരക്ക് എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങളിൽ 18,696 രൂപയായി കുറയും.
ദുബൈ, ഷാർജ ഉൾപ്പെടെ എമിറേറ്റുകളിലേക്കും കേരളത്തിലെ കൊച്ചി, തിരുവനന്തപുരം, കോഴിക്കോട്, കണ്ണൂർ വിമാനത്താവളങ്ങളിൽനിന്നുള്ള നിരക്ക് കൂടുതലാണ്. ഇക്കോണമി നിരക്ക് ഏതു നിമിഷവും വർധിക്കുന്ന സ്ഥിതിയാണ്.
വിമാനത്തിലെ സീറ്റും ഭക്ഷണവും തെരഞ്ഞെടുക്കുമ്പോൾ ഈ നിരക്ക് വീണ്ടും വർധിക്കും. യാത്രികർ ട്രാവൽ ഏജൻസി വഴിയാണ് ടിക്കറ്റ് എടുക്കുന്നതെങ്കിൽ സർവിസ് ചാർജ് കൂടി അധികം നൽകേണ്ടി വരുന്ന സാഹചര്യമാണുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.