Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightന​വീ​ക​ര​ണം...

ന​വീ​ക​ര​ണം പൂ​ർ​ത്തി​യാ​യി; അ​ബൂ​ദ​ബി വി​മാ​ന​ത്താ​വ​ള റ​ൺ​വേ പ്ര​വ​ർ​ത്ത​ന​സ​ജ്ജം

text_fields
bookmark_border
Abu Dhabi Airport Runway
cancel

അ​ബൂ​ദ​ബി: ന​വീ​ക​ര​ണ പ​ദ്ധ​തി​ക്കു​ശേ​ഷം സാ​യി​ദ് അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ലെ വ​ട​ക്ക​ന്‍ റ​ണ്‍വേ പൂ​ര്‍ണ​മാ​യും പ്ര​വ​ര്‍ത്ത​ന സ​ജ്ജ​മാ​യ​താ​യി അ​ബൂ​ദ​ബി എ​യ​ര്‍പോ​ര്‍ട്ട്‌​സ് അ​റി​യി​ച്ചു. 2,10,000 ട​ണ്‍ ആ​സ്‌​ഫോ​ല്‍ട്ട് (ടാ​ര്‍ മ​ഷി) ഉ​പ​യോ​ഗി​ച്ചാ​ണ് അ​ത്യാ​ധു​നി​ക റ​ണ്‍വേ​യു​ടെ നി​ര്‍മാ​ണം പൂ​ര്‍ത്തി​യാ​ക്കി​യ​ത്.

ഗ്രൗ​ണ്ട് വി​സി​ബി​ലി​റ്റി മോ​ണി​റ്റ​റി​ങ് സം​വി​ധാ​നം, നൂ​ത​ന ഇ​ന്‍സ്ട്രു​മെ​ന്‍റ്​ ലാ​ന്‍ഡി​ങ് സി​സ്റ്റം(​ഐ.​എ​ൽ.​എ​സ്) എ​ന്നി​വ​യും റ​ണ്‍വേ​യി​ലു​ണ്ട്. ഇ​തി​നു പു​റ​മേ 1200 ഹാ​ല​ജ​ന്‍ എ​യ​ര്‍ഫീ​ല്‍ഡ് ലൈ​റ്റു​ക​ള്‍ക്കു പ​ക​രം എ​ല്‍.​ഇ.​ഡി സാ​ങ്കേ​തി​ക​വി​ദ്യ​യി​ലു​ള്ള പ​രി​സ്ഥി​തി സൗ​ഹൃ​ദ ലൈ​റ്റു​ക​ള്‍ സ്ഥാ​പി​ച്ചു. റ​ണ്‍വേ​യി​ലെ ഐ.​എ​ല്‍.​എ​സ്, റ​ണ്‍വേ വി​ഷ്വ​ല്‍ റേ​ഞ്ച് (ആ​ര്‍.​വി.​ആ​ര്‍) സം​വി​ധാ​ന​ങ്ങ​ള്‍ പ്ര​തി​കൂ​ല കാ​ലാ​വ​സ്ഥ​യി​ലും വി​മാ​ന​ങ്ങ​ളു​ടെ പ്ര​വ​ര്‍ത്ത​നം സു​ഗ​മ​മാ​യി ന​ട​ത്താ​ന്‍ സ​ഹാ​യി​ക്കും.

വ​ട​ക്ക​ന്‍ റ​ണ്‍വേ കൂ​ടി പ്ര​വ​ര്‍ത്ത​ന​സ​ജ്ജ​മാ​യ​ത് വി​മാ​ന​ത്താ​വ​ള​ത്തി​ല്‍നി​ന്നു​ള്ള സ​ര്‍വി​സു​ക​ളു​ടെ എ​ണ്ണം കൂ​ട്ടാ​ന്‍ ക​ഴി​യു​മെ​ന്ന് അ​ബൂ​ദ​ബി എ​യ​ര്‍പോ​ര്‍ട്ട്‌​സ് മാ​നേ​ജി​ങ് ഡ​യ​റ​ക്ട​റും സി.​ഇ.​ഒ​യു​മാ​യ എ​ലീ​ന സോ​ര്‍ലി​നി പ​റ​ഞ്ഞു. മി​ക​ച്ച വി​മാ​ന​ത്താ​വ​ള നി​ര്‍മാ​ണ കാ​മ്പ​യി​നി​ന്‍റെ ഭാ​ഗ​മാ​ണ് പ​ദ്ധ​തി. വ​ര്‍ധി​ച്ചു​വ​രു​ന്ന വ്യോ​മ​ഗ​താ​ഗ​ത ആ​വ​ശ്യ​ങ്ങ​ള്‍ നി​റ​വേ​റ്റു​ന്ന​തി​നും പ്ര​വ​ര്‍ത്ത​ന​ക്ഷ​മ​ത വ​ര്‍ധി​പ്പി​ക്കു​ന്ന​തി​നും വി​മാ​ന​ത്താ​വ​ള ശേ​ഷി കൂ​ട്ടു​ന്ന​തി​നു​മാ​ണ് പ​ദ്ധ​തി​യെ​ന്നും അ​ധി​കൃ​ത​ര്‍ വ്യ​ക്ത​മാ​ക്കി.

ട്രാ​ന്‍സി​റ്റ് യാ​ത്ര​ക്കാ​ര്‍ക്കാ​യി ല​ഗേ​ജ് സൂ​ക്ഷി​പ്പ് കേ​ന്ദ്ര​വും വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ വാ​ഗ്ദാ​നം ചെ​യ്യു​ന്നു​ണ്ട്. ദീ​ര്‍ഘ​ദൂ​ര യാ​ത്ര​യു​ടെ ഭാ​ഗ​മാ​യി എ​ത്തി തു​ട​ര്‍യാ​ത്ര​ക്കു​ള്ള വി​മാ​നം കാ​ത്തി​രി​ക്കു​ന്ന വേ​ള​യി​ല്‍ ല​ഗേ​ജു​ക​ളും മ​റ്റും വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ സൂ​ക്ഷി​ച്ച​ശേ​ഷം രാ​ജ്യം പു​റ​ത്തി​റ​ങ്ങി ചു​റ്റി​ക്കാ​ണാ​നു​ള്ള അ​വ​സ​ര​മാ​ണ് ഇ​തി​ലൂ​ടെ യാ​ത്രി​ക​ര്‍ക്ക് ല​ഭ്യ​മാ​വു​ക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:U.A.E NewsAbu Dhabi Airport Runway
News Summary - Abu Dhabi Airport Runway; The renovation is complete;
Next Story