അബൂദബി അൽ ഗുറം കോർണിഷ് വീണ്ടും തുറന്നു
text_fieldsഅബൂദബി: ശൈഖ് സായിദ് ബിൻ സുൽത്താൻ സ്ട്രീറ്റിലെ അബൂദബി അൽ ഗുറം കോർണിഷ് വീണ്ടും തുറന്നു.
കണ്ടൽക്കാടുകളാൽ നിബിഡമായ കനാലിനു സമീപം 3.5 കിലോമീറ്റർ ഷെയ്ഡ് നടപ്പാതകളും സൈക്ലിങ് ട്രാക്കുകളും വ്യായാമ സ്ഥലങ്ങളും 300ലധികം കാറുകളുടെ പാർക്കിങ് സൗകര്യങ്ങളും ഉൾപ്പെടുന്നതാണ് പുനർ നിർമിച്ച അൽ ഗുറം കോർണിഷ്. ശൈഖ് സായിദ് ബിൻ സുൽത്താൻ സ്ട്രീറ്റിൽ കാൽനടക്കും വിനോദങ്ങൾക്കും മറ്റും ജനങ്ങൾ താവളമാക്കിയിരുന്ന ഈ കോർണിഷിലെ പഴയ കോൺക്രീറ്റ് കനോപ്പികൾ നിലനിർത്തിയാണ് പുനർനിർമിച്ചത്.
നവീകരിച്ച കളിസ്ഥലങ്ങൾ, ജലധാരകൾ, പച്ചപ്പ് എന്നിവയോടെയാണ് മാൻഗ്രൂവ് കാടുകൾക്ക് എതിർ ഭാഗത്തായുള്ള കോർണിഷ് റോഡ്. 2019ൽ അബൂദബിയുടെ പ്രധാന പാതകളിലൊന്നായ ശൈഖ് സായിദ് ബിൻ സുൽത്താൻ സ്ട്രീറ്റ് വീതികൂട്ടുന്നതിെൻറ ഭാഗമായാണ് ഈ കോർണിഷിെൻറ പുനർനിർമാണവും ആരംഭിച്ചത്. ഡോൾഫിൻ പാർക്കു മുതൽ ഈസ്റ്റേൺ മംഗ്രോസ് ഹോട്ടൽ വരെ ബന്ധിപ്പിക്കുന്നതാണ് അൽ ഗുറം കോർണിഷ് നടപ്പാത.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.