ആഘോഷങ്ങളിലേക്ക് അബൂദബിയും തുറക്കുന്നു
text_fieldsഅബൂദബി: കോവിഡ് വ്യാപനത്തെ തുടർന്ന് നിർത്തിവെച്ചിരുന്ന പരിപാടികൾ അബൂദബിയിലേക്ക് തിരിച്ചെത്തുന്നു. രണ്ടാഴ്ചക്കുള്ളിൽ എമിറേറ്റിലെ വിനോദപരിപാടികൾ അടക്കം പുനരാരംഭിക്കുമെന്ന് ദുരന്ത നിവാരണ സമിതി അറിയിച്ചു. ഇതിനുള്ള പ്രവർത്തനങ്ങൾ അധികൃതർ തുടങ്ങി. കോവിഡ് പോസിറ്റിവ് കേസുകൾ കുറഞ്ഞതോടെയാണ് നിയന്ത്രണങ്ങൾ നീക്കുന്നത്. ടൂറിസം, സാമ്പത്തിക -സാംസ്കാരിക പരിപാടികൾ, വിനോദ പരിപാടികൾ എന്നിവയാണ് പുനരാരംഭിക്കുന്നത്. എന്നാൽ, കോവിഡ് ടെസ്റ്റ്, ക്വാറൻറീൻ അടക്കമുള്ള നിയന്ത്രണങ്ങൾ തുടരുമെന്ന സൂചനയും അധികൃതർ നൽകിയിട്ടുണ്ട്.
ദുബൈയിൽ നിയന്ത്രണങ്ങൾ നേരത്തെ നീക്കിയിരുന്നെങ്കിലും അബൂദബി അടഞ്ഞുകിടക്കുകയായിരുന്നു. വിദേശത്തുനിന്നെത്തുന്നവർക്ക് 14 ദിവസ ക്വാറൻറീൻ നിർബന്ധമുള്ള ഏക എമിറേറ്റ് അബൂദബിയാണ്. എമിറേറ്റിലേക്ക് പ്രവേശിക്കുന്നവർ നാലാം ദിവസവും എട്ടാം ദിവസവും കോവിഡ് പരിശോധന നടത്തണമെന്ന നിബന്ധനയുമുണ്ട്. നിയന്ത്രണങ്ങളുടെ ഫലമായി അബൂദബിയിൽ കോവിഡിനെ ഏറക്കുറെ പിടിച്ചുകെട്ടാനായെന്ന വിലയിരുത്തലിെൻറ അടിസ്ഥാനത്തിലാണ് തുറക്കൽ നീണ്ടത്. എന്നാൽ, പോസിറ്റിവ് കേസുകൾ എമിറേറ്റിൽ കുറഞ്ഞതോടെയാണ് ആഘോഷങ്ങൾക്ക് അനുമതി നൽകുന്നത്. അബൂദബിയിൽ വീടുകൾ തോറുമുള്ള പരിശോധനയുണ്ട്. ഇത് തുടരും. സെപ്റ്റംബർ മുതൽ ചില മേഖലകൾ തുറന്നെങ്കിലും നിശ്ചിത എണ്ണം ആളുകൾക്ക് മാത്രമേ പ്രവേശനം അനുവദിച്ചിരുന്നുള്ളൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.