അബൂദബി ആർട്ട് ഫെയറിന് അരങ്ങൊരുങ്ങുന്നു
text_fieldsഅബൂദബി: ആർട്ട് ഫെയറിന് മനാറത്ത് അൽ സാദിയാത്തിൽ അരങ്ങൊരുങ്ങുന്നു. ഫ്രൻഡ്സ് ഓഫ് അബൂദബി ആർട്ടിെൻറ ആഭിമുഖ്യത്തിൽ നവംബർ 17 മുതൽ 21വരെയാണ് ആർട്ട് ഫെയർ. 40ലധികം കലാപ്രേമികളുടെ ഗ്രൂപ്പായ അബൂദബി ആർട്ട് ഫ്രണ്ട്‌സിലെ എമർജിങ് ആർട്ടിസ്റ്റുകൾ, െഗസ്റ്റ് ക്യൂറേറ്റർമാരായ സാം ബർദൗയിൽ, ഫിൽറത്ത് എന്നിവരുടെ കലാസൃഷ്ടികൾ ആർട്ട് ഫെയറിൽ പ്രദർശിപ്പിക്കും.
യു.എ.ഇയിൽനിന്നുള്ള വളർന്നുവരുന്ന കലാകാരന്മാരെ പിന്തുണക്കുന്നതിനും അവരുടെ പ്രവർത്തനങ്ങളിൽ വ്യാപക പങ്കാളിത്തം ഉറപ്പാക്കുന്നതിലും ഈ വർഷത്തെ ആർട്ട്ഫെയർ പ്രധാന പങ്കുവഹിക്കുമെന്ന് അബൂദബി ആർട്ട് ഡയറക്ടർ ദയാല നുസൈബെഹ് പറഞ്ഞു. തനത് ഇമാറാത്തി കലകളെ പിന്തുണക്കാനുള്ള ലക്ഷ്യവുമായി ഒരുകൂട്ടം സാംസ്‌കാരിക ജീവകാരുണ്യ പ്രവർത്തകർ ഒന്നിച്ചതിെൻറ ഫലമായി രൂപവത്കരിച്ച ഫ്രണ്ട്‌സ് ഓഫ് അബൂദബി ആർട്ട് ഒരുക്കുന്ന ആർട്ട് ഫെയർ കലാമേഖലക്ക് ശക്തിപകരുമെന്ന് അവർ പറഞ്ഞു.
യു.എ.ഇയിലെ കലാകാരന്മാരെയും ആർട്ട് ഇക്കോ സിസ്റ്റത്തെയും സജീവമായി പിന്തുണക്കാൻ ആഗ്രഹിക്കുന്ന ആർക്കും വെബ്‌പേജ് വഴി ഈ സംരംഭത്തിൽ പങ്കാളികളാകാം. എല്ലാ അംഗങ്ങളും അംഗത്വത്തിന് വാർഷിക ഫീസ് നൽകണം. അബൂദബി ആർട്ട് വഴി പുതിയ കലാസൃഷ്ടികൾ വിറ്റഴിക്കുന്നതിലൂടെ ഫണ്ട് സമാഹരണം ലക്ഷ്യമാക്കുന്നതോടൊപ്പം യു.എ.ഇയിൽ വളർന്നുവരുന്ന കലാകാരന്മാർക്ക് തൊഴിലുണ്ടാക്കാനും പുതിയ പ്രേക്ഷകരിലേക്ക് കലകൾ എത്തിക്കാനും പ്രാപ്തമാക്കുന്നതിനും ലക്ഷ്യമിടുന്നു. ഫ്രൻഡ്സ് ഓഫ് അബൂദബി ആർട്ട് വഴി ഈ മേഖലയിലെ വ്യത്യസ്ത കലാകാരന്മാർക്ക് ഫണ്ടിങ്, വിജ്ഞാന കൈമാറ്റം, നെറ്റ്വർക്കിങ് സംരംഭങ്ങൾ എന്നിവക്കുള്ള പ്ലാറ്റ്‌ഫോമും ഒരുക്കും. മെംബർമാർക്ക് ക്യൂറേറ്റർമാരുടെയും കലാകാരന്മാരുടെയും പാനൽ ചർച്ചകളിൽ പങ്കെടുക്കാൻ അവസരമുണ്ടാകും. ഹാഷൽ അൽ ലാംകി, മൈത അബ്ദല്ല, ക്രിസ്റ്റഫർ ബെൻറൺ എന്നീ പ്രാദേശിക കലാകാരന്മാരുടെ സൃഷ്ടികൾ നവംബറിലെ മേളയിൽ പ്രദർശിപ്പിക്കും.
അബൂദബി ആർട്ട് 2021നെക്കുറിച്ചും അതിെൻറ വർഷം മുഴുവനുമുള്ള പ്രോഗ്രാമുകളെക്കുറിച്ചുമുള്ള വിവരങ്ങൾ abudhabiart.ae എന്ന വെബ്സൈറ്റിലും സമൂഹമാധ്യമങ്ങളിലും ലഭിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.