അബൂദബി ബനിയാസ് ഈസ്റ്റ്-വെസ്റ്റ് ഇന്റര്‍ചേഞ്ച് പാലം തുറന്നു
text_fieldsഅബൂദബി: ബനിയാസ് ഈസ്റ്റും വെസ്റ്റും ബന്ധിപ്പിക്കുന്ന പുതിയ പാലം തുറന്നു. അബൂദബി അല്‍ ഐന്‍ റോഡില്‍ (ഇ22) സ്ഥിതി ചെയ്യുന്ന പാലം ബനിയാസില്‍ നിന്നും സമീപ മേഖലകളില്‍ നിന്നുമുള്ള ഗതാഗതത്തെ സുഗമമാക്കും.
നിലവില്‍ ബനിയാസ് ഈസ്റ്റും വെസ്റ്റും തമ്മിലുള്ള യാത്രാദൂരം 11 മിനിറ്റായിരുന്നത് പാലം വന്നതോടെ ഇത് കേവലം മൂന്നു മിനിറ്റായി ചുരുങ്ങി. അബൂദബി/അല്‍ഐന്‍ പാതയില്‍ മണിക്കൂറില്‍ 1400 വാഹനങ്ങളെ ഉള്‍ക്കൊള്ളാന്‍ ഈ ഇന്റര്‍ചേഞ്ച് ബ്രിഡ്ജിനു ശേഷിയുണ്ട്. ബനിയാസ് ഈസ്റ്റ്, അല്ലെങ്കില്‍ വെസ്റ്റ് റോഡില്‍ 1100 വാഹനങ്ങള്‍ക്കാണ് മണിക്കൂറില്‍ സഞ്ചരിക്കാനാവുക. അബൂദബി നഗര ഗതാഗത വകുപ്പ് ചെയര്മാന് മുഹമ്മദ് അലി അല്‍ ഷൊറഫ പാലം ഉദ്ഘാടനം ചെയ്തു.
അബൂദബി നഗര ഗതാഗത വകുപ്പ് ഓപറേഷനല്‍ കാര്യ ഡയറക്ടര്‍ ജനറല്‍ ഡോ. സലിം ഖല്ഫാന് അല്‍ കാബി, അബൂദബി സിറ്റി മുനിസിപ്പാലിറ്റി ഡയറക്ടര്‍ ജനറല്‍ സെയിഫ് ബദര്‍ അല്‍ ഖുബൈസി, സംയോജിത ഗതാഗത കേന്ദ്രം ഡയറക്ടര്‍ ജനറല്‍ അബ്ദുല്ല അല്‍ മര്‍സൂഖി തുടങ്ങിയവര്‍ ഉദ്ഘാടന ചടങ്ങില്‍ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.