അരനൂറ്റാണ്ടിന്‍റെ ആഘോഷത്തിൽ അബൂദബി ക്രൈസ്തവ ദേവാലയം
text_fieldsഅബൂദബി: അബൂദബിയിലെ ക്രൈസ്തവ ദേവാലയം അമ്പതാം വാര്‍ഷികം ആഘോഷിച്ചു. ശനിയാഴ്ചയാണ് ഇവാഞ്ചിലിക്കല്‍ വിഭാഗം ചര്‍ച്ച് വിശ്വാസികള്‍ പള്ളിയുടെ സുവര്‍ണ ജൂബിലി ആഘോഷിച്ചത്. അല്‍ ഐനിലെ ഒയാസിസ് ആശുപത്രിയുടെ നിര്‍മാണത്തിനായി 1966ല്‍ അമേരിക്കയില്‍നിന്ന് എമിറേറ്റിലെത്തിയ കാള്‍, ബാര്‍ബറ ഷെര്‍ബക്ക് ദമ്പതികളുടെ വസതിയിലായിരുന്നു ആദ്യകാലത്ത് ക്രൈസ്തവ വിശ്വാസികളുടെ പ്രാര്‍ഥനകളും മറ്റും നടന്നിരുന്നത്.
2022 ആകുമ്പോഴേക്കും 80ലേറെ രാജ്യങ്ങളില്‍നിന്നുള്ള പതിനായിരത്തിലേറെ ഇവാഞ്ചലിക്കല്‍ വിശ്വാസികളാണ് അബൂദബിയിലെ ചര്‍ച്ചില്‍ അംഗങ്ങളായുള്ളത്. നവജാത ശിശുക്കള്‍ക്കും കുട്ടികള്‍ക്കുമായി ആരോഗ്യ കേന്ദ്രം തുടങ്ങണമെന്ന യു.എ.ഇ സ്ഥാപക പിതാവ് അന്തരിച്ച ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്യാന്റെ നിര്‍ദേശപ്രകാരം 1960ല്‍ ഇവാഞ്ചലിക്കല്‍ ദമ്പതികളായ ഡോ. പാറ്റും മരിയന്‍ കെന്നഡിയുമാണ് ആശുപത്രി ആരംഭിച്ചത്. 1972ല്‍ റവ. ഷെര്‍ബക്ക് ചര്‍ച്ചിലെ ആദ്യ പാസ്റ്ററായി.
1974ല്‍ ശൈഖ് ഖലീഫ എയര്‍പോര്‍ട്ട് റോഡില്‍ പ്രാര്‍ഥന നടത്താന്‍ ഭൂമി അനുവദിച്ചു. 1974 മുതല്‍ '90 വരെ നൂറോളം വിശ്വാസികളായിരുന്നു പള്ളിയിലുണ്ടായിരുന്നതെന്ന് സീനിയര്‍ പാസ്റ്ററായ ഒബ്രേൗ സെക്വീറ പറയുന്നു. 1991ല്‍ അല്‍ മുഷ്‌രില്‍ ചര്‍ച്ച് നിര്‍മിക്കുന്നതിന് ശൈഖ് ഖലീഫ അനുമതി നല്‍കി. 1994ലാണ് പള്ളി നിര്‍മാണം പൂര്‍ത്തിയാക്കി ആരാധനക്കായി തുറന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.