അബൂദബി തീരത്ത്: യു.എ.ഇ-ഇന്ത്യ സംയുക്ത നാവികാഭ്യാസം
text_fieldsഅബൂദബി: യു.എ.ഇ-ഇന്ത്യ നാവികസേനകൾ അബൂദബി തീരത്ത് 'സായിദ് തൽവാർ' സംയുക്ത നാവികാഭ്യാസ പരിശീലനവും പ്രകടനവും നടത്തി.
ഇരുരാജ്യങ്ങളും തമ്മിലെ സൈനിക സഹകരണത്തിെൻറ മികവ് ഉയർത്തിക്കാട്ടുന്നതായിരുന്നു സംയുക്ത പരിശീലന അഭ്യാസ പ്രകടനം. ഇന്ത്യൻ വ്യോമസേനാമേധാവി എയർ ചീഫ് മാർഷൽ ആർ.കെ.എസ്. ഭദൗരിയയുടെ യു.എ.ഇ സന്ദർശനത്തിന് ഒരാഴ്ചക്ക് ശേഷമാണ് സംയുക്ത നാവിക പരിശീലനം നടത്തിയത്.
യു.എ.ഇയുടെ അൽ ദഫ്‌റ പടക്കപ്പലും എ.എസ്-565 ബി പാന്തർ ഹെലികോപ്ടറും അഭ്യാസത്തിൽ പങ്കെടുത്തു. ഇന്ത്യൻ നാവികസേനയുടെ യുദ്ധക്കപ്പൽ ഐ.എൻ.എസ് കൊച്ചിയും സീ കിങ് എം.കെ. 42 ബി രണ്ട് ഹെലികോപ്ടറുകളും സംയുക്ത വ്യോമാഭ്യാസ പരിപാടിയിൽ പങ്കെടുത്തു.
നാവികസേനയുടെ സംയുക്ത അഭ്യാസത്തോടനുബന്ധിച്ച് തന്ത്രപരമായ പരിശീലനങ്ങൾ, തിരച്ചിൽ, രക്ഷാപ്രവർത്തനം, നാവികസേനകൾ തമ്മിലുള്ള പരസ്പര സഹകരണവും സമന്വയവും വർധിപ്പിക്കുന്നതിനുള്ള ഇലക്ട്രോണിക് യുദ്ധപരിശീലനം എന്നിവ നടത്തിയതായി ഇന്ത്യൻ നാവികസേനാവക്താവ് കമാൻഡർ വിവേക് മദ്‌വാൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.