Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഅ​ബൂ​ദ​ബി...

അ​ബൂ​ദ​ബി കി​രീ​ടാ​വ​കാ​ശി ഇ​ന്ന്​ ഇ​ന്ത്യ​യി​ലെ​ത്തും

text_fields
bookmark_border
ശൈ​ഖ് ഖാ​ലി​ദ് ബി​ൻ  മു​ഹ​മ്മ​ദ് ബി​ൻ സാ​യി​ദ്​ ആ​ൽ  ന​ഹ്​​യാ​ൻ
cancel
camera_alt

ശൈ​ഖ് ഖാ​ലി​ദ് ബി​ൻ

മു​ഹ​മ്മ​ദ് ബി​ൻ സാ​യി​ദ്​ ആ​ൽ

ന​ഹ്​​യാ​ൻ

അ​ബൂ​ദ​ബി: ഔ​ദ്യോ​ഗി​ക സ​ന്ദ​ർ​ശ​ന​ത്തി​നാ​യി അ​ബൂ​ദ​ബി കി​രീ​ടാ​വ​കാ​ശി ശൈ​ഖ് ഖാ​ലി​ദ് ബി​ൻ മു​ഹ​മ്മ​ദ് ബി​ൻ സാ​യി​ദ്​ ആ​ൽ ന​ഹ്​​യാ​ൻ ഞാ​യ​റാ​ഴ്ച ഇ​ന്ത്യ​യി​ലെ​ത്തും. ഡ​ൽ​ഹി​യി​ലെ​ത്തു​ന്ന അ​ദ്ദേ​ഹം പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തു​മെ​ന്ന്​ വാ​ർ​ത്ത ഏ​ജ​ൻ​സി വാം ​റി​പോ​ർ​ട്ട്​ ചെ​യ്തു.

വി​വി​ധ വ​കു​പ്പ്​ മ​ന്ത്രി​മാ​ർ, ഉ​യ​ർ​ന്ന ഉ​ദ്യോ​ഗ​സ്ഥ​ർ, ബി​സി​ന​സ്​ നേ​താ​ക്ക​ൾ, യു.​എ.​ഇ​യി​ലെ സാ​മ്പ​ത്തി​ക രം​ഗ​ത്തെ പ്ര​മു​ഖ പ​ങ്കാ​ളി​ക​ൾ എ​ന്നി​വ​ർ അ​ദ്ദേ​ഹ​ത്തോ​ടൊ​പ്പ​മു​ണ്ടാ​കും. ഇ​ന്ത്യ​യു​മാ​യു​ള്ള ഉ​ഭ​യ​ക​ക്ഷി, വ്യാ​പാ​ര-​വാ​ണി​ജ്യ ബ​ന്ധം കൂ​ടു​ത​ൽ ശ​ക്ത​മാ​ക്കു​ക​യാ​ണ്​ സ​ന്ദ​ർ​ശ​ന ല​ക്ഷ്യം.

ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ഇ​ന്ത്യ​യി​ലെ വി​വി​ധ വ​കു​പ്പ്​ ത​ല​വ​ന്മാ​രു​മാ​യും അ​ദ്ദേ​ഹം ച​ർ​ച്ച ന​ട​ത്തും. യു.​എ.​ഇ​യും ഇ​ന്ത്യ​യും പ​ങ്കി​ടു​ന്ന സാ​മ്പ​ത്തി​ക, സാം​സ്കാ​രി​ക ബ​ന്ധ​ങ്ങ​ളെ പ്ര​തി​ഫ​ലി​പ്പി​ക്കു​ന്ന നി​ര​വ​ധി പ​രി​പാ​ടി​ക​ളി​ലും കി​രീ​ടാ​വ​കാ​ശി പ​ങ്കെ​ടു​ക്കും. ​സ​മ​ഗ്ര സാ​മ്പ​ത്തി​ക പ​ങ്കാ​ളി​ത്ത ക​രാ​ർ (സെ​പ) യാ​ഥാ​ർ​ഥ്യ​മാ​യ​തോ​ടെ പ്ര​ധാ​ന സാ​മ്പ​ത്തി​ക മേ​ഖ​ല​ക​ളി​ൽ ഇ​രു രാ​ജ്യ​ങ്ങ​ളും ഏ​റെ പു​രോ​ഗ​തി കൈ​വ​രി​ച്ചി​ട്ടു​ണ്ട്.

ഈ ​വ​ർ​ഷം ഫെ​ബ്രു​വ​രി​യി​ൽ പ്ര​ധാ​ന മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി ന​ട​ത്തി​യ യു.​എ.​ഇ സ​ന്ദ​ർ​ശ​ന​ത്തി​ൽ നി​ര​വ​ധി ക​രാ​റു​ക​ളി​ൽ ഒ​പ്പു​വെ​ച്ചി​രു​ന്നു. കൂ​ടാ​തെ രൂ​പ​യി​ൽ ഇ​ട​പാ​ട്​ ന​ട​ത്താ​ൻ ക​ഴി​യു​ന്ന ‘ജ​യ്​​വാ​ൻ ഡെ​ബി​റ്റ്​’ കാ​ർ​ഡ് പ്ര​ധാ​ന​മ​ന്ത്രി​യും യു.​എ.​​ഇ പ്ര​സി​ഡ​ന്‍റ്​ ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ സാ​യി​ദ്​ ആ​ൽ ന​ഹ്​​യാ​നും ചേ​ർ​ന്ന്​​ പു​റ​ത്തി​റ​ക്കു​ക​യും ചെ​യ്തി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crown PrinceAbu DhabiUAE NewsVisit
News Summary - Abu Dhabi crown prince to arrive in India on sunday
Next Story