പിടിച്ചെടുത്ത വ്യാജ ഉൽപന്നങ്ങൾ പുനരുല്പാദിപ്പിച്ച് അബൂദബി കസ്റ്റംസ്
text_fieldsഅബൂദബി: 2022ല്‍ അന്താരാഷ്ട്ര വിപണിയില്‍ നിന്ന് പിടിച്ചെടുത്ത 20 ലക്ഷം ദിര്‍ഹം വിലമതിക്കുന്ന 578 ഇനം വ്യാജ ഉല്പന്നങ്ങള് പുനരുൽപാദനം നടത്തി അബൂദബി കസ്റ്റംസ്. തുകല്‍ ബാഗുകള്‍, വസ്ത്രങ്ങള്‍, വാച്ചുകള്‍, ബെല്‍റ്റുകള്‍, പരുത്തി വസ്ത്രങ്ങള്‍, വയര്‍ ഉള്ളതും അല്ലാത്തതുമായ ഹെഡ്ഫോണുകള് മുതലായവയാണ് മറ്റ് ഉൽപന്നങ്ങളാക്കി മാറ്റിയത്.
പുനരുൽപാദിപ്പിക്കാന് കഴിയാത്ത വസ്തുക്കള്‍ പാരിസ്ഥിതിക, നിയമ നടപടികള്‍ക്കനുസൃതമായി അബൂദബി എയര്‍പോര്‍ട്ട് കസ്റ്റംസ് കേന്ദ്രത്തില്‍ റീസൈക്ലിങ് വിദഗ്ധരായ ഷ്രെഡക്സ് കമ്പനിയുടെ നേതൃത്വത്തില്‍ നശിപ്പിച്ചു. സര്‍ഗാത്മക മേഖലയില്‍ ആഗോള നേതൃത്വം വഹിക്കുന്നതിന് യു.എ.ഇ മുന്‍ഗണന നല്കിക്കൊണ്ടിരിക്കുന്ന പശ്ചാത്തലത്തില്‍ ബൗദ്ധിക സ്വത്തവകാശ സംരക്ഷണത്തിന് ഉയര്‍ന്ന പരിഗണനയാണ് അബൂദബി കസ്റ്റംസ് നല്‍കുന്നതെന്ന് സപോര്‍ട്ട് സര്‍വിസസ് സെക്ടര്‍ എക്സിക്യൂട്ടിവ് ഡയറക്ടര്‍ ഫാഹിദ് ഗരീബ് അല്‍ഷംസി പറഞ്ഞു.
സമൂഹത്തെയും സാമ്പത്തികരംഗത്തെയും സംരക്ഷിക്കുന്നതില്‍ തങ്ങള്‍ മുന്‍നിരയിലാണുള്ളത്. ഇതിന്റെ ഭാഗമായി ബന്ധപ്പെട്ട വകുപ്പുകളുമായി സഹകരിച്ച് വ്യാജ ഉല്പന്നങ്ങള് രാജ്യത്തെത്തുന്നത് തടയാന്‍ അക്ഷീണം പ്രയത്നിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.