Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഅബൂദബി-ദുബൈ അതിവേഗ...

അബൂദബി-ദുബൈ അതിവേഗ ട്രെയിൻ; കരാർ സമർപ്പണ തീയതി നീട്ടി ഇത്തിഹാദ് റെയിൽ

text_fields
bookmark_border
Abu Dhabi-Dubai high-speed train
cancel

അ​ബൂ​ദ​ബി: ദു​ബൈ, അ​ബൂ​ദ​ബി എ​മി​റേ​റ്റു​ക​ളെ ബ​ന്ധി​പ്പി​ക്കു​ന്ന അ​തി​വേ​ഗ റെ​യി​ല്‍ പാ​ത​യു​ടെ സി​വി​ല്‍ വ​ര്‍ക്ക് പാ​ക്കേ​ജു​ക​ള്‍ രൂ​പ​ക​ല്‍പ​ന ചെ​യ്യു​ന്ന​തി​നും നി​ര്‍മി​ക്കു​ന്ന​തി​നു​മു​ള്ള ക​രാ​റി​നാ​യി സെ​പ്റ്റം​ബ​ര്‍ 11ന​കം പ്രീ​ക്വാ​ളി​ഫി​ക്കേ​ഷ​ന്‍ ഫോ​മു​ക​ള്‍ സ​മ​ര്‍പ്പി​ക്കാ​ന്‍ ക​രാ​റു​കാ​രോ​ട് ആ​വ​ശ്യ​പ്പെ​ട്ട് ഇ​ത്തി​ഹാ​ദ് റെ​യി​ല്‍. ജൂ​ലൈ​യി​ലാ​ണ് ഇ​ത്തി​ഹാ​ദ് റെ​യി​ല്‍ പ്രീ​ക്വാ​ളി​ഫി​ക്കേ​ഷ​ന്‍ വി​ജ്ഞാ​പ​നം പു​റ​പ്പെ​ടു​വി​ച്ചി​രു​ന്ന​ത്.

ആ​ഗ​സ്റ്റ് 14നാ​യി​രു​ന്നു മു​മ്പ്​ നി​ശ്ച​യി​ച്ചി​രു​ന്ന സ​മ​യ​പ​രി​ധി. ഇ​താ​ണ് സെ​പ്റ്റം​ബ​ര്‍ 11 വ​രെ നീ​ട്ടി​യ​ത്. മ​ണി​ക്കൂ​റി​ല്‍ 350 കി​ലോ​മീ​റ്റ​ര്‍ വേ​ഗ​ത്തി​ല്‍ വ​രെ സ​ഞ്ച​രി​ക്കാ​ന്‍ ക​ഴി​യു​ന്ന രീ​തി​യി​ലാ​ണ് റെ​യി​ല്‍പാ​ത നി​ര്‍മി​ക്കു​ക. ട്രെ​യി​നു​ക​ള്‍ 320 കി​ലോ​മീ​റ്റ​ര്‍ വ​രെ വേ​ഗ​ത്തി​ല്‍ സ​ഞ്ച​രി​ക്കു​ക​യും ചെ​യ്യും. നാ​ലു ഘ​ട്ട​ങ്ങ​ളി​ലാ​യാ​ണ് നി​ര്‍മാ​ണം പൂ​ര്‍ത്തി​യാ​ക്കു​ക. യു.​എ.​ഇ​യി​ലെ മ​റ്റ് എ​മി​റേ​റ്റു​ക​ളി​ലേ​ക്കും പാ​ത പി​ന്നീ​ട് നീ​ട്ടും. അ​ബൂ​ദ​ബി​യെ​യും ദു​ബൈ​യെ​യും ബ​ന്ധി​പ്പി​ക്കു​ന്ന ആ​ദ്യ​ഘ​ട്ട പാ​ത 2030ഓ​ടെ പ്ര​വ​ര്‍ത്ത​ന സ​ജ്ജ​മാ​വും.

ര​ണ്ടാം ഘ​ട്ട​ത്തി​ല്‍ അ​ബൂ​ദ​ബി ന​ഗ​ര​ത്തി​ല്‍ ആ​ഭ്യ​ന്ത​ര റെ​യി​ല്‍ശൃം​ഖ​ല തീ​ര്‍ക്കും. മൂ​ന്നാം ഘ​ട്ട​ത്തി​ല്‍ അ​ബൂ​ദ​ബി​യെ​യും അ​ല്‍ ഐ​നെ​യും ബ​ന്ധി​പ്പി​ക്കു​ന്ന റെ​യി​ല്‍ ശൃം​ഖ​ല പൂ​ര്‍ത്തീ​ക​രി​ക്കും. നാ​ലാം ഘ​ട്ട​ത്തി​ല്‍ ദു​ബൈ​യി​യേ​യും ഷാ​ര്‍ജ​യേ​യും ബ​ന്ധി​പ്പി​ക്കു​ന്ന പാ​ത പൂ​ര്‍ത്തി​യാ​ക്കും. അ​ബൂ​ദ​ബി​യി​ലെ അ​ല്‍ സ​ഹീ​യ​യി​ല്‍ നി​ന്ന് ദു​ബൈ​യി​ലെ അ​ല്‍ ജ​ദ്ദാ​ഫ് വ​രെ നീ​ളു​ന്ന 150 കി​ലോ​മീ​റ്റ​ര്‍ പാ​ത​യാ​ണ് ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ പൂ​ര്‍ത്തി​യാ​വു​ന്ന​ത്.

ഈ ​പാ​ത​യി​ല്‍ അ​ല്‍ സ​ഹി​യ (എ​ഡി​റ്റി), സ​അ​ദി​യാ​ത്ത് ഐ​ല​ന്‍ഡ് (എ.​ഡി.​എ​സ്, യാ​സ് ഐ​ല​ന്‍ഡ്, യാ​സ്), അ​ബൂ​ദ​ബി എ​യ​ര്‍പോ​ര്‍ട്ട് (എ.​യു.​എ​ച്ച്, അ​ല്‍ജ​ദ്ദാ​ഫ്, ഡി.​ജെ.​ഡി) എ​ന്നി​ങ്ങ​നെ അ​ഞ്ച് സ്റ്റേ​ഷ​നു​ക​ളാ​ണ് ഉ​ണ്ടാ​വു​ക. എ​ഡി​റ്റി, എ.​യു.​എ​ച്ച്, ഡി.​ജെ.​ഡി എ​ന്നി​വ ഭൂ​ഗ​ര്‍ഭ സ്റ്റേ​ഷ​നു​ക​ളാ​ണ്. എ.​ഡി.​എ​സ് സ്റ്റേ​ഷ​ന്‍ ഉ​യ​ര​ത്തി​ലു​ള്ള​തു​മാ​യി​രി​ക്കും.

യാ​സ്, ഡി.​ജെ.​ഡി സ്റ്റേ​ഷ​നു​ക​ള്‍ ത​മ്മി​ലു​ള്ള യാ​ത്രാ​ദൂ​രം 30 മി​നി​റ്റാ​ണ്. പ്രാ​ഥ​മി​ക സ്ഥ​ല പ​രി​ശോ​ധ​ന​ക​ൾ ഇ​തി​ന​കം തു​ട​ക്ക​മാ​യി​ട്ടു​ണ്ട്. ദു​ബൈ ആ​സ്ഥാ​ന​മാ​യ മാ​റ്റ്‌​കോ​ന്‍ ടെ​സ്റ്റി​ങ് ല​ബോ​റ​ട്ട​റി​യും അ​ബൂ​ദ​ബി​യു​ടെ എ​ന്‍ജി​നീ​യ​റി​ങ് ആ​ന്‍ഡ് റി​സ​ര്‍ച്ച് ഇ​ന്‍റ​ര്‍നാ​ഷ​ന​ലു​മാ​ണ് മ​ണ്ണ് കു​ഴി​ച്ചു പ​രി​ശോ​ധ​ന ന​ട​ത്തി​വ​രു​ന്ന​ത്. സ്പാ​നി​ഷ് എ​ന്‍ജി​നീ​യ​റി​ങ് ക​മ്പ​നി​ക​ളാ​യ സെ​ന​റും ഇ​ന​കോ​യു​മാ​ണ് പ​ദ്ധ​തി​യു​ടെ എ​ന്‍ജി​നീ​യ​റി​ങ് ക​ണ്‍സ​ള്‍ട്ട​ന്‍റു​ക​ള്‍.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Etihad RailU.A.E NewsAbu Dhabi-Dubai high-speed trainContract submission
News Summary - Abu Dhabi-Dubai high-speed train; Contract submission date extended Etihad Rail
Next Story