വാക്സിനെടുത്തവർക്ക് അബൂദബി പ്രവേശനത്തിന് ഇളവ്
text_fieldsഅബൂദബി: മറ്റ് എമിറേറ്റുകളിൽനിന്നുള്ള പൗരന്മാർക്കും താമസക്കാർക്കും സന്ദർശകർക്കും അബൂദബിയിൽ പ്രവേശിക്കുന്നതിനുള്ള നടപടികളിൽ ഇളവ് നൽകി. നിയമം വെള്ളിയാഴ്ച മുതൽ പ്രാബല്യത്തിൽ വരും. വാക്സിനേഷൻ സ്വീകരിച്ചവരാണെങ്കിൽ അൽഹൊസൻ ആപ്പിൽ പച്ചനിറവും ഇ അടയാളമുള്ളവർക്ക് പ്രവേശിക്കാം. ഏഴു ദിവസത്തിനിടെ പി.സി.ആർ പരിശോധന നടത്തിയവർക്കാണ് ഇൗ അടയാളം ലഭിക്കുക. വാക്സിൻ പരീക്ഷണത്തിൽ പങ്കാളിയായവർക്ക് നക്ഷത്രചിഹ്നവും ലഭിക്കും. ഇവർ പിന്നീട് അബൂദബി വിടുന്നില്ലെങ്കിൽ നാലാം ദിവസവും എട്ടാം ദിവസവും പി.സി.ആർ പരിശോധനയുണ്ടാവില്ല. എന്നാൽ, വാക്സിൻ എടുക്കാത്തവർക്ക് അബൂദബിയിലേക്ക് പ്രവേശിക്കാൻ 48 മണിക്കൂർ മുമ്പെടുത്ത പി.സി.ആർ പരിശോധന ഫലമോ 24 മണിക്കൂർ മുമ്പെടുത്ത ഡി.പി.ഐ ഫലമോ വേണം. പി.സി.ആർ എടുത്തവർക്ക് നാലാം ദിവസവും എട്ടാം ദിവസവും വീണ്ടും പി. സി.ആർ എടുക്കണം.
ഡി.പി.ഐ എടുത്തവർ മൂന്നാം ദിവസവും ഏഴാം ദിവസവും പി.സി.ആർ എടുക്കണം. മറ്റു രാജ്യങ്ങളിൽനിന്ന് വരുന്നവർക്ക് നേരത്തേ പ്രഖ്യാപിച്ച പ്രോട്ടോകോളുകൾ ബാധകമായിരിക്കും. ഗ്രീൻ പാസോ അല്ലെങ്കിൽ അൽഹോസൻ ആപ്പിൽ നക്ഷത്ര അടയാളമോ ഉള്ള വാക്സിൻ സ്വീകരിച്ചവർക്കോ മരുന്ന് പരീക്ഷണത്തിൽ പങ്കാളികളായവർക്കോ പ്രവേശിക്കാവുന്നതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.