അബൂദബി തീപിടിത്തം: രണ്ട് സിവിൽ ഡിഫൻസ് ഉദ്യോഗസ്ഥർക്ക് പരിക്ക്
text_fieldsഅബൂദബി: തലസ്ഥാന നഗരിയിലെ അൽ മാമൂറ പ്രദേശത്തെ കെട്ടിടത്തിൽ വ്യാഴാഴ്ച വൈകീട്ടുണ്ടായ തീപിടിത്തം സിവിൽ ഡിഫൻസ് പൂർണമായും നിയന്ത്രിച്ചതായി ശനിയാഴ്ച വാർത്തക്കുറിപ്പിൽ അറിയിച്ചു. 12 നിലകളുള്ള റസിഡൻഷ്യൽ കെട്ടിടത്തിലാണ് വ്യാഴാഴ്ച വൈകീട്ട് തീപിടിത്തം ഉണ്ടായത്.
എല്ലാ താമസക്കാരെയും കെട്ടിടത്തിൽനിന്ന് സുരക്ഷിതമായി ഒഴിപ്പിച്ചു. അഗ്നി പ്രതിരോധ പ്രവർത്തനത്തിനിടെ രണ്ട് സിവിൽ ഡിഫൻസ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റതായും ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും വാർത്തക്കുറിപ്പിൽ പറയുന്നു.അബൂദബി പൊലീസ് ഓപറേഷൻ റൂമിൽ അഗ്നിബാധ സംബന്ധിച്ച് റിപ്പോർട്ട് ലഭിച്ച ഉടനെ സിവിൽ ഡിഫൻസ് ടീം എത്തി തീയണക്കാൻ ശ്രമിച്ചു.
തീപിടിത്തം സമീപ കെട്ടിടത്തിലേക്ക് വ്യാപിക്കുന്നതിനെതിരെ കരുതൽ നടപടി സ്വീകരിച്ചതായും അബൂദബി അഗ്നി പ്രതിരോധസേന അറിയിച്ചു. അബൂദബി സിവിൽ ഡിഫൻസ് അതോറിറ്റി ഡയറക്ടർ ജനറൽ, അഗ്‌നിശമന സേന, റെസ്‌ക്യൂ-ആംബുലൻസ് ടീമുകൾ, പൊലീസ് സുരക്ഷ ടീമുകൾ എന്നിവർ തീയണക്കുന്ന പ്രവർത്തനങ്ങളിൽ സജീവമായി പങ്കാളികളായി.അഗ്നിബാധയുടെ കാരണം സംബന്ധിച്ച അന്വേഷണം തുടരുകയാണെന്നും പൊലീസ് വാർത്തക്കുറിപ്പിൽ ചൂണ്ടിക്കാട്ടി.
അപകട സ്ഥലത്തേക്കെത്താവുന്ന റോഡുകൾ അടച്ചിടുന്നതിനും വാഹന ഡ്രൈവർമാർക്ക് മുന്നറിയിപ്പ് നൽകുന്നതിനും മറ്റു റോഡുകളിലേക്ക് വാഹന ഗതാഗതം വഴിതിരിച്ചുവിടുന്നതിനും അബൂദബി ട്രാഫിക് ആൻഡ് പട്രോളിങ് ഡയറക്ടറേറ്റിെൻറ ശ്രമങ്ങളെയും സിവിൽ ഡിഫൻസ് അതോറിറ്റി ഡയറക്ടർ ജനറൽ പ്രശംസിച്ചു.
റസിഡൻഷ്യൽ, വാണിജ്യ കെട്ടിടങ്ങളിലെയും വിവിധ സ്ഥാപനങ്ങളിലെയും സുരക്ഷ ആവശ്യകതകൾ കർശനമായി പാലിക്കാൻ ശ്രദ്ധിക്കണമെന്ന് സിവിൽ ഡിഫൻസ് അതോറിറ്റി അധികൃതർ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.