അബൂദബിയിലെ സൗജന്യ ടെന്റുകളില് പി.സി.ആര്‍ പരിശോധനക്ക് വന്‍ തിരക്ക്
text_fieldsഅബൂദബി: രാജ്യത്ത് പി.സി.ആര്‍ ഫലം 14 ദിവസത്തേക്ക് ചുരുക്കിയത് പ്രാബല്യത്തിൽ വന്നതോടെ അബൂദബിയിലെ സൗജന്യ ടെന്റുകളില് പി.സി.ആര്‍ പരിശോധനക്ക് വന്‍ തിരക്ക്.
പി.സി.ആര്‍ ഫലം നെഗറ്റിവ് ആയാല്‍ 30 ദിവസത്തേക്ക് ഗ്രീന്‍ പാസ് അൽഹുസ്ൻ ആപ്പില്‍ ലഭ്യമായിരുന്നു. ഇതാണ് 14 ദിവസത്തേക്ക് ചുരുക്കിയത്. ഇതോടെ പലരുടെയും ഗ്രീന്‍ സ്റ്റാറ്റസ് നഷ്ടപ്പെടുമെന്ന സ്ഥിതിയാണ്. ഇക്കാരണത്താലാണ് എല്ലാ ടെന്‍റുകളിലും വന്‍ തിരക്കിന് കാരണമായത്. തിരക്ക് കുറഞ്ഞപ്പോൾ പല ടെന്‍റുകളും സ്റ്റാഫിനെ കുറച്ചിരുന്നു. തിരക്കേറിയതോടെ ജീവനക്കാരുടെ എണ്ണത്തില്‍ വര്‍ധന വരുത്തിയിട്ടുണ്ട്.
പരിശോധന ഫലം വളരെവേഗം ലഭ്യമാക്കാനും തിരക്ക് കുറക്കാനും അബൂദബിയില്‍ 24 മണിക്കൂര്‍ പി.സി.ആര്‍ പരിശോധന സൗകര്യം നേരത്തേ അധികൃതര്‍ ഒരുക്കിയിട്ടുണ്ട്. മുസഫ വ്യവസായ മേഖല 12, 32 സോണുകളിലെ തമൂഹ് ഹെല്‍ത്ത് കെയര്‍ ടെന്‍റുകളിലാണ് രാവും പകലും പരിശോധന നടക്കുന്നത്.
അതേസമയം, രാജ്യത്ത് കോവിഡ് കേസുകള്‍ ഉയരുന്നതിനിടെ നിര്‍ത്തിവെച്ച ഓണ്‍ലൈന്‍ ക്ലാസുകള്‍ പുനരാരംഭിക്കാനും ചില സ്‌കൂളുകള്‍ തീരുമാനിച്ചിട്ടുണ്ട്. കോവിഡ് ബാധിതരായ കുട്ടികള്‍ക്കാണ് ഓണ്‍ലൈന്‍ ക്ലാസുകളിലേക്ക് മടങ്ങിപ്പോവാന്‍ അധികൃതര്‍ അവസരമൊരുക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.