Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightപ്ലാസ്റ്റിക്...

പ്ലാസ്റ്റിക് ഒഴിവാക്കാന്‍ അബൂദബി സര്‍ക്കാര്‍ സ്ഥാപനങ്ങൾ

text_fields
bookmark_border
പ്ലാസ്റ്റിക് ഒഴിവാക്കാന്‍ അബൂദബി സര്‍ക്കാര്‍ സ്ഥാപനങ്ങൾ
cancel
camera_alt

ഒ​റ്റ​ത്ത​വ​ണ പ്ലാ​സ്റ്റി​ക് ഉ​പ​യോ​ഗം കു​റ​ക്കു​ന്ന​തി​ന്​ ഏ​ർ​പ്പെ​ടു​ത്തി​യ പ​ദ്ധ​തി​യി​ൽ സ​ഹ​ക​രി​ക്കു​ന്ന അ​ബൂ​ദ​ബി​യി​ലെ സ്കൂ​ൾ കു​ട്ടി​ക​ൾ

(ഫ​യ​ൽ ചി​ത്രം)

അ​ബൂ​ദ​ബി: പ്ലാ​സ്റ്റി​ക്കി​ന്‍റെ ഉ​പ​യോ​ഗം പൂ​ര്‍ണ​മാ​യും ഇ​ല്ലാ​താ​ക്കാ​ന്‍ ച​ല​ഞ്ചു​മാ​യി അ​ബൂ​ദ​ബി​യി​ലെ സ​ര്‍ക്കാ​ര്‍ സ്ഥാ​പ​ന​ങ്ങ​ള്‍. മാ​ര്‍ച്ച് അ​വ​സാ​നം വ​രെ ന​ട​ക്കു​ന്ന ‘മി​ഷ​ന്‍ ടു ​സീ​റോ’ ഗ​വ​ണ്‍മെ​ന്‍റ്​ ച​ല​ഞ്ചി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന​വ​ര്‍ക്ക് അ​വാ​ര്‍ഡും ന​ല്‍കു​ന്ന​താ​ണ് പ​ദ്ധ​തി. പ്ലാ​സ്റ്റി​ക് ഉ​പ​യോ​ഗി​ക്കു​ന്ന​തി​ന്‍റെ തോ​ത് അ​നു​സ​രി​ച്ചാ​ണ് വി​ജ​യി​ക​ളെ തി​ര​ഞ്ഞെ​ടു​ക്കു​ക.

ഒ​റ്റ​ത്ത​വ​ണ ഉ​പ​യോ​ഗി​ക്കു​ന്ന പ്ലാ​സ്റ്റി​ക് ഉ​ൽ​പ​ന്ന​ങ്ങ​ളാ​യ ഗ്ലാ​സ്, പ്ലേ​റ്റ്, കാ​രി​ബാ​ഗ്, മ​റ്റ് ഫു​ഡ് ക​ണ്ട​യ്‌​ന​റു​ക​ള്‍ അ​ട​ക്ക​മു​ള്ള​വ ഉ​പേ​ക്ഷി​ക്കു​ക​യും പു​ന​രു​പ​യോ​ഗി​ക്കാ​വു​ന്ന ബ​ദ​ല്‍ സം​വി​ധാ​ന​ങ്ങ​ള്‍ പ്രോ​ത്സാ​ഹി​പ്പി​ക്കു​ക​യു​മാ​ണ് ച​ല​ഞ്ചി​ന്‍റെ പ്ര​ധാ​ന ല​ക്ഷ്യം. ഓ​രോ സ്ഥാ​പ​ന​ങ്ങ​ളും ഒ​റ്റ​ത്ത​വ​ണ ഉ​പ​യോ​ഗി​ക്കു​ന്ന പ്ലാ​സ്റ്റി​ക് ഉ​ൽ​പ​ന്ന​ങ്ങ​ള്‍ കു​റ​ക്കു​ക​യും ഇ​തി​ലൂ​ടെ പ്ര​കൃ​തി​സം​ര​ക്ഷ​ണം സാ​ധ്യ​മാ​വു​ക​യും ചെ​യ്യും. പ്ലാ​സ്റ്റി​ക്കി​ന്‍റെ ഭ​വി​ഷ്യ​ത്തു​ക​ള്‍ ചൂ​ണ്ടി​ക്കാ​ട്ടി​യും ഒ​ഴി​വാ​ക്കു​ന്ന​തി​ന്‍റെ ഗു​ണ​ങ്ങ​ള്‍ അ​റി​യി​ച്ചും സ​ര്‍ക്കാ​ര്‍ സ്ഥാ​പ​ന​ങ്ങ​ള്‍ക്ക് അ​ബൂ​ദ​ബി പ​രി​സ്ഥി​തി ഏ​ജ​ന്‍സി മാ​ര്‍ഗ​നി​ര്‍ദേ​ശം ന​ല്‍കി​യി​ട്ടു​ണ്ട്. ഇം​ഗ്ലീ​ഷ്, അ​റ​ബി​ക് ഭാ​ഷ​ക​ളി​ലാ​യി​ട്ടാ​ണ് ബോ​ധ​വ​ത്ക​ര​ണ ഗൈ​ഡ് ത​യാ​റാ​ക്കി ന​ല്‍കി ച​ല​ഞ്ചി​ല്‍ ഭാ​ഗ​മാ​വാ​ന്‍ ക്ഷ​ണി​ച്ചി​രി​ക്കു​ന്ന​ത്.

ക​ഴി​ഞ്ഞ വ​ർ​ഷം ഒ​റ്റ​ത്ത​വ​ണ പ്ലാ​സ്റ്റി​ക് നി​രോ​ധ​നം ഏ​ർ​പ്പെ​ടു​ത്തി സു​പ്ര​ധാ​ന നേ​ട്ടം അ​ബൂ​ദ​ബി കൈ​വ​രി​ച്ചി​രു​ന്നു. ക​ഴി​ഞ്ഞ ജൂ​ണ്‍ ഒ​ന്നു മു​ത​ലാ​ണ് ഒ​റ്റ​ത്ത​വ​ണ ഉ​പ​യോ​ഗി​ക്കാ​വു​ന്ന പ്ലാ​സ്റ്റി​ക് ക​വ​റു​ക​ള്‍ അ​ബൂ​ദ​ബി​യി​ല്‍ നി​രോ​ധ​നം ഏ​ര്‍പ്പെ​ടു​ത്തി​യ​ത്. നി​രോ​ധി​ച്ച് ആ​റ് മാ​സ​ത്തി​നി​ടെ 8.7 കോ​ടി പ്ലാ​സ്റ്റി​ക് ക​വ​റു​ക​ളു​ടെ ഉ​പ​യോ​ഗം കു​റ​ക്കാ​ന്‍ സാ​ധി​ച്ചെ​ന്ന്​ പ​രി​സ്ഥി​തി ഏ​ജ​ന്‍സി വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

ആ​ഗോ​ള ശ​രാ​ശ​രി​യെ​ക്കാ​ള്‍ നാ​ലി​ര​ട്ടി കൂ​ടു​ത​ലാ​യി​രു​ന്ന പ്ലാ​സ്റ്റി​ക് ഉ​പ​യോ​ഗ​മാ​ണ് റെ​ക്കോ​ഡ് സ​മ​യ​ത്തി​നു​ള്ളി​ല്‍ കു​റ​ച്ച​ത്. 2019ലെ ​ക​ണ​ക്കു​പ്ര​കാ​രം എ​മി​റേ​റ്റ്‌​സി​ല്‍ വ​ര്‍ഷ​ത്തി​ല്‍ 1100 കോ​ടി പ്ലാ​സ്റ്റി​ക് ബാ​ഗു​ക​ള്‍ ഉ​പ​യോ​ഗി​ക്കു​ന്നു​വെ​ന്ന ക​ണ്ടെ​ത്ത​ലാ​ണ് നി​രോ​ധ​നം ന​ട​പ്പാ​ക്കാ​ന്‍ അ​ധി​കൃ​ത​രെ പ്രേ​രി​പ്പി​ച്ച​ത്. പ്ലാ​സ്റ്റി​ക് നി​രോ​ധ​ന​ത്തോ​ടെ ച​ണ​ച്ചാ​ക്കു​ക​ള്‍, ബ​യോ ഡീ​ഗ്രേ​ഡ​ബി​ള്‍ ബാ​ഗു​ക​ള്‍, പു​തി​യ പേ​പ്പ​ര്‍ ബാ​ഗു​ക​ള്‍, റീ​സൈ​ക്കി​ള്‍ ചെ​യ്ത പേ​പ്പ​ര്‍ ബാ​ഗു​ക​ള്‍ തു​ണി സ​ഞ്ചി​ക​ള്‍, അ​ന്ന​ജം അ​ടി​സ്ഥാ​ന​മാ​ക്കി​യു​ള്ള ബാ​ഗു​ക​ള്‍ തു​ട​ങ്ങി​യ​വ​യാ​ണ് എ​മി​റേ​റ്റി​ല്‍ ബ​ദ​ല്‍ സം​വി​ധാ​ന​മാ​യി ഉ​പ​യോ​ഗി​ച്ചു​വ​രു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Abu Dhabigovernmentinstitutionsavoid plastic
News Summary - Abu Dhabi government institutions to avoid plastic
Next Story