അബൂദബി ടാക്‌സികളിൽ മറന്നുവെച്ച 87 ശതമാനം സാധനങ്ങളും തിരികെ നൽകി
text_fieldsഅബൂദബി: തലസ്ഥാനത്തെ ടാക്‌സികളിൽ യാത്രക്കാർ മറന്നുവെച്ച വസ്തുക്കളിൽ 87 ശതമാനവും ഉടമകൾക്ക് മടക്കി നൽകിയതായി അധികൃതർ അറിയിച്ചു. മുനിസിപ്പാലിറ്റീസ് ആൻഡ് ട്രാഫിക് വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന സംയോജിത ഗതാഗതകേന്ദ്രത്തിൽ കഴിഞ്ഞവർഷം 12,000 പരാതികൾ ലഭിച്ചു.
യാത്രാവസാനം ട്രിപ്പ് േഡറ്റ, സമയം, വാഹന നമ്പർ, ഡ്രൈവറുടെ പേര് എന്നിവ സൂചിപ്പിക്കുന്ന പേെമൻറ് രസീത് ഡ്രൈവറിൽ നിന്ന് നിർബന്ധമായും വാങ്ങണമെന്ന് അധികൃതർ ഓർമിപ്പിച്ചു. യാത്രക്കിടെ ടാക്‌സികളിൽ എന്തെങ്കിലും മറക്കുകയോ നഷ്ടപ്പെടുകയോ ചെയ്താൽ തിരികെ ലഭിക്കാൻ ഇത് ഉപകരിക്കും.
അബൂദബിയിലെ ടാക്‌സി സേവനത്തിനു കീഴിൽ 6,390 വാഹനങ്ങളാണ് നിരത്തിലുള്ളത്. ഇതിൽ 222ഉം എയർപോർട്ട് ടാക്‌സികളാണ്.ടാക്‌സി സേവനം സംബന്ധിച്ച പരാതികൾക്കും നിർദേശങ്ങൾക്കും 'അബൂദബി ഫെയർ' ആപ്ലിക്കേഷനാണ് ഉപയോഗിക്കുന്നത്. ആപ്പ് ഉപയോഗിക്കുന്നരുടെ എണ്ണം വർധിച്ചുകൊണ്ടിരിക്കുകയാണെന്ന് കേന്ദ്രം വ്യക്തമാക്കി. 2020ൽ ഈ ആപ്പിലൂടെ 9,79,000 ടാക്‌സി റിസർവേഷനുകളാണ് നടത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.