വീണ്ടും നിയമ ലംഘനം: അബൂദബിയിലെ ഹൈപ്പർ മാർക്കറ്റ് അടച്ചു
text_fieldsഅബൂദബി: ആവർത്തിച്ച് നിയമലംഘനം നടത്തിയ അബൂദബിയിലെ ഹൈപ്പർ മാർക്കറ്റ് അഗ്രികൾചർ ആൻഡ് ഫുഡ് സേഫ്റ്റി അതോറിറ്റി അടച്ചുപൂട്ടി.
പൊതു ശുചിത്വ മാർഗനിർദേശങ്ങൾ പാലിക്കാതിരുന്നതാണ് ഹൈപ്പർ മാർക്കറ്റ് അടച്ചുപൂട്ടാൻ കാരണമെന്ന് അതോറിറ്റി അറിയിച്ചു. മലിനജല ഹോൾ അടക്കുന്നതിലും തറയിലെ വിള്ളലുകളുടെ അറ്റകുറ്റപ്പണി നടത്തുന്നതിലും പരാജയപ്പെട്ടതും ഭക്ഷ്യവസ്തുക്കൾ വൃത്തിയോടെ സൂക്ഷിക്കാത്തതും മലിനീകരണത്തിന് കാരണമായതായും പരിശോധനയിൽ കണ്ടെത്തി. പ്രാണികളെയും കണ്ടെത്തി.ഏപ്രിൽ 25 മുതൽ ജൂൺ ഏഴ് വരെ മൂന്നു തവണ മുന്നറിയിപ്പ് നൽകിയിട്ടും ശുചിത്വം ഉറപ്പാക്കുന്നതിൽ ഹൈപ്പർ മാർക്കറ്റ് മാനേജ്മെൻറ് പരാജയപ്പെട്ടു.
ആരോഗ്യഭക്ഷ്യ സുരക്ഷ മാനദണ്ഡങ്ങൾ പാലിക്കുന്നതുവരെ ഹൈപ്പർ മാർക്കറ്റ് അടച്ചിടും. ഇത്തരം പരാതികൾ ശ്രദ്ധയിൽപെട്ടാൽ 800555 എന്ന ടോൾ ഫ്രീ നമ്പരിൽ അബൂദബി അഗ്രികൾചർ ആൻഡ് ഫുഡ് സേഫ്റ്റി അതോറിറ്റിയിൽ അറിയിക്കണമെന്ന് അധികൃതർ അഭ്യർഥിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.