അബൂദബി ഐ.ഐ.സി ചാമ്പ്യന്‍ഷിപ് സമാപിച്ചു
text_fieldsഅബൂദബി ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍ സ്പോര്‍ട്സ് വിങ് സംഘടിപ്പിച്ച എം.എം. നാസര്‍ സ്മാരക ഫുട്ബാള്‍ ഇലവന്‍സ് ടൂര്‍ണമെന്റ് ജേതാക്കള്‍
അബൂദബി: ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍ സ്പോര്‍ട്സ് വിങ്ങിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച എം.എം. നാസര്‍ സ്മാരക ഫുട്ബാള്‍ ഇലവന്‍സ് ടൂര്‍ണമെന്റില്‍ കാസര്‍കോട് ജില്ല കെ.എം.സി.സി ജേതാക്കള്‍. അബൂദബി സായിദ് സ്പോര്‍ട്സ് സിറ്റിയില്‍ നടന്ന മത്സരത്തിൽ ടീം ഫേമസ് രണ്ടാം സ്ഥാനവും കണ്ണൂര്‍ ജില്ല കെ.എം.സി.സി പഴയങ്ങാടി ടൗണ്‍ ടീം മൂന്നാം സ്ഥാനവും നേടി. എട്ട് പ്രമുഖ ടീമുകള്‍ മത്സരത്തില്‍ പങ്കെടുത്തു. സെന്റര്‍ പ്രസിഡന്റ് പി. ബാവ ഹാജി ടൂര്‍ണമെന്റ് ഉദ്ഘാടനം ചെയ്തു. എം. ഹിദായത്തുല്ല അധ്യക്ഷതവഹിച്ചു. സ്പോര്‍ട്സ് സെക്രട്ടറി സി.കെ. ഹുസൈന് സ്വാഗതവും ഷമീര്‍ പുറത്തൂര്‍ നന്ദിയും പറഞ്ഞു. വിജയികള്‍ക്ക് ലുലു ഗ്രൂപ് റീജനല്‍ ഡയറക്ടര്‍ അജയ് കുമാര്‍ സമ്മാന ദാനം നടത്തി.
മലയാളി സമാജം ജനറല്‍ സെക്രട്ടറി സുരേഷ് കുമാര്‍, ഡോ. ധനലക്ഷ്മി, കമ്യൂണിറ്റി പൊലീസ് ഓഫിസര്‍ ആയിഷ, എം.എം. ഹാരിസ്, യു. അബ്ദുല്ല ഫാറൂഖി, ശുക്കൂറലി കല്ലുങ്ങല്‍, സി.എച്ച് യൂസുഫ്,
ബി.സി അബൂബക്കര്‍, സി. സമീര്‍ തൃക്കരിപ്പൂര്‍, അഡ്വ. കെ.വി മുഹമ്മദ് കുഞ്ഞി, ടി.കെ അബ്ദു സലാം, ജാഫര്‍ കുറ്റിക്കോട്, ഹാഷിം ഹസ്സന്, സുനീര്‍ ചുള്ളന്പറ്റ, ഹംസ നടുവില്‍, പി.കെ അഹമ്മദ്, അന്‍വര്‍, അനീഷ് മംഗലം, സാബിര്‍ മാട്ടൂല്‍, മൊയ്തുട്ടി വേളേരി, ഷറഫുദ്ദീന്, ഹനീഫ പടിഞ്ഞാറുമൂല, ഉള്‍പ്പെടെ നിരവധി പേർ സംബന്ധിച്ചു. റഫീക്ക് പൂവത്താണി, ഷാഹിര്മോന്, ഷാബിനാസ്, മുഹമ്മദ് ആലമ്പാടി, അഷ്റഫ് ആദൂര്‍, മുഹമ്മദ് ഞെക്ലി, നാസര്‍ പറമ്പാട്ട്, കബീര്‍, അബ്ദു ഒറ്റത്തായി, അജാസ് കൊണ്ടോട്ടി, മുസ്തഫ വളപ്പില്‍, ടി.എ അഷ്റഫ്, ലത്തീഫ് തേക്കില്‍, ഫിറോസ്, ഷബീര്‍ പെരിന്തല്‍മണ്ണ, ഷാഫി നാട്ടക്കല്, ഫിറോസ് ബാബു, സി. ഷാഹിര്‍, അലി കോട്ടക്കല്‍, നവാസ് പയ്യോളി, സിറാജ്, റഷീദ് താനാളൂര്‍ ഉള്‍പ്പെടെ നേതൃത്വം നല്കി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.