അബൂദബി വിളിക്കുന്നു
text_fieldsഅബൂദബി: പ്രഫഷനലുകളെയും മികച്ച വിദ്യാർഥികളെയും കഴിവുള്ളവരെയും ആകർഷിക്കുക എന്ന ലക്ഷ്യത്തോടെ ബൃഹദ് പദ്ധതികളുമായി അബൂദബി. സാംസ്കാരികം, ആരോഗ്യം, ഗവേഷണം, വികസനം, റിയൽ എസ്റ്റേറ്റ് എന്നീ മേഖലകളിലേക്ക് സംരംഭകർ, നിക്ഷേപകർ എന്നിവരെ ആകർഷിക്കുന്നതിന് ദീർഘകാല വിസയും പൗരത്വവും നൽകാനാണ് പദ്ധതി. അബൂദബി എമിറേറ്റിെൻറ സുസ്ഥിര വികസനമാണ് ലക്ഷ്യം.
വിവിധ മേഖലകളിൽ കഴിവു തെളിയിച്ച വിദേശപൗരൻമാർക്ക് പൗരത്വം നൽകുമെന്ന് യു.എ.ഇ സർക്കാർ പ്രഖ്യാപിച്ചിരുന്നു. ഇതിെൻറ പിന്തുടർച്ചയായാണ് അബൂദബിയുടെ തീരുമാനമെന്നാണ് വിലയിരുത്തൽ. കഴിവുള്ള പ്രഫഷനലുകൾ, വിദ്യാർഥികൾ, ഗവേഷകർ, സംരംഭകർ തുടങ്ങിയവർക്ക് കുടുംബേത്താടൊപ്പം ഇവിടെ താമസിക്കാം എന്നതാണ് അബൂദബിയുടെ വാഗ്ദാനം. അക്കാദമിക് തലത്തിൽ മികവ് തെളിയിച്ചവരെയും പുരാവസ്തു ഗവേഷകരെയും പ്രോത്സാഹിപ്പിക്കും.
അബൂദബിയുടെ സാംസ്കാരിക പൈതൃകം സംരക്ഷിക്കുകയും നിലനിർത്തുകയും ചെയ്യുക, സന്ദർശകരുടെ പങ്കാളിത്തം കൂട്ടുക തുടങ്ങിയവ ലക്ഷ്യമാക്കിയാണ് 'ക്രിയേറ്റേഴ്സ് വിസ' പദ്ധതി നടപ്പാക്കുക.
അബൂദബി ന്യൂയോർക് യൂനിവേഴ്സിറ്റി, സോർബോൺ സർവകലാശാല അബൂദബി, ബെർക്ലി മ്യൂസിക് കോളജ്, സി.എൻ.എൻ അക്കാദമി എന്നിവിടങ്ങളിലെ വിദ്യാർഥികൾക്ക് പ്രോത്സാഹനം നൽകുന്ന പദ്ധതികൾ നടപ്പാക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.