അബൂദബി ഇസ്ലാമിക് സെന്റർ സമ്മർ ക്യാമ്പ് സമാപിച്ചു
text_fieldsഇന്ത്യൻ ഇസ്ലാമിക് സെന്റർ എജുക്കേഷൻ വിങ്ങിനുകീഴിൽ സംഘടിപ്പിച്ച ഇൻസൈറ്റ് ദശദിന സമ്മർ ക്യാമ്പിൽ പങ്കെടുത്തവർ
അബൂദബി: ഇന്ത്യൻ ഇസ്ലാമിക് സെന്റർ എജുക്കേഷൻ വിങ്ങിനുകീഴിൽ സംഘടിപ്പിച്ച ഇൻസൈറ്റ് ദശദിന സമ്മർ ക്യാമ്പ് സമാപിച്ചു. സെന്റർ ഹാളിൽ നടന്ന സമാപന സെഷൻ അബൂദബി ഇന്ത്യൻ സ്കൂൾ ഹെഡ് മാസ്റ്റർ ശൈഖ് അലാവുദ്ദീൻ ഉദ്ഘാടനം ചെയ്തു. ഇസ്ലാമിക് സെന്റർ വൈസ് പ്രസിഡന്റ് വി.പി.കെ. അബ്ദുല്ല അധ്യക്ഷത വഹിച്ചു.
ജനറൽ സെക്രട്ടറി ഹിദായത്തുല്ല സ്വാഗതം പറഞ്ഞു. ഡോ. അബൂബക്കർ കുറ്റിക്കോൽ മുഖ്യ പ്രഭാഷണം നടത്തി. ഇൻഫോ സ്കിൽ ഡയറക്ടർ നസ്രിൻ നേതൃത്വം നൽകിയ സമ്മർ ക്യാമ്പ് വൈവിധ്യങ്ങളായ പരിപാടികളാൽ വ്യത്യസ്തത പുലർത്തി. പത്തു ദിവസങ്ങളിലായി വൈകീട്ട് 5.30 മുതൽ രാത്രി 9.30 വരെ നീണ്ടുനിന്ന ക്യാമ്പിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, റോബോട്ടിക് തുടങ്ങിയ സെഷനുകളും നടന്നു. എജുക്കേഷൻ സെക്രട്ടറി ഹാഷിം ഹസ്സൻ കുട്ടി സമ്മർ ക്യാമ്പിന്റെയും വിദ്യാർഥികളുടെ പങ്കാളിത്തത്തെക്കുറിച്ചും പരിശീലനത്തെ കുറിച്ചും വിവരിച്ചു.
ട്രഷറർ ബി.സി. അബൂബക്കർ നന്ദി പറഞ്ഞു. മുൻ സെന്റർ സെക്രട്ടറി അഡ്വ. കെ.വി. മുഹമ്മദ് കുഞ്ഞി, ടി.കെ. അബ്ദുസലാം, അബ്ദുൽ റഹ്മാൻ തങ്ങൾ, മാനേജിങ് കമ്മിറ്റി അംഗങ്ങളായ അഷ്റഫ് ഹാജി വാരം, ഹുസൈൻ സി.കെ, ജാഫർ കുട്ടിക്കോട്, മഷൂദ് നീർച്ചാൽ, സുനീർ ബാബു, കരീം കമാൽ എന്നിവർ സംസാരിച്ചു. ഡോ. ഹസീന ബീഗം, അജിൽ ബാലകൃഷ്ണൻ, മുഹമ്മദ് ബിലാൽ, അബൂബക്കർ അൽ ഖയാം ബേക്കറി, കെ.എം.സി.സി അഷ്റഫ് പൊന്നാനി, കോയ തിരുവത്ര, അനീസ് മാങ്ങാട്, അബ്ദുൽ കാദർ ഒളവട്ടൂർ എന്നിവർ നേതൃത്വം നൽകി.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.