200 തടവുകാരെ മോചിപ്പിച്ച് അബൂദബി ജുഡീഷ്യല്‍ വകുപ്പ്
text_fieldsഅബൂദബി: സാമ്പത്തിക ബാധ്യത അഭ്യുദയകാംക്ഷികള്‍ വീട്ടിയതിനെ തുടര്‍ന്ന് പുനരധിവാസ കേന്ദ്രങ്ങളിലും ദുർഗുണ പരിഹാര കേന്ദ്രങ്ങളിലും കഴിഞ്ഞിരുന്ന 200 തടവുകാരെ അബൂദബി ജുഡീഷ്യല്‍ വകുപ്പ് മോചിപ്പിച്ചു. സ്വദേശികള്‍ക്കും താമസക്കാര്‍ക്കുമായി ഇവര്‍ നല്‍കാനുണ്ടായിരുന്ന പണം നല്കി കേസ് തീര്‍പ്പാക്കിയതോടെയാണ് ഇവരുടെ മോചനത്തിനു വഴിതെളിഞ്ഞത്.
ഇത്തരം തടവുകാരുടെയും അവരുടെ കുടുംബാംഗങ്ങളുടെയും ക്ഷേമം കണക്കിലെടുത്താണ് ജുഡീഷ്യല്‍ വകുപ്പ് പൊതുജനങ്ങളുടെ സഹായത്തോടെ സാമ്പത്തിക ബാധ്യതകള്‍ തീര്‍പ്പാക്കുകയും മോചനം സാധ്യമാക്കുകയെന്നും ചെയ്തതെന്ന് ജുഡീഷ്യല്‍ വകുപ്പ് അണ്ടര്‍ സെക്രട്ടറി കൗണ്‍സലര്‍ യൂസുഫ് സഈദ് അലാബ്രി പറഞ്ഞു. റമദാന് മാസത്തിലാണ് സാമ്പത്തികകേസുകളില്പെട്ട് ജയിലിലായവരുടെ മോചനത്തിനായി പണം സംഭാവന നല്‍കിയത്.
പെരുന്നാള്‍ കുടുംബത്തിനൊപ്പം ആഘോഷിക്കാന്‍ തടവുകാര്‍ക്ക് അവസരമൊരുക്കുകയെന്ന ലക്ഷ്യത്തോടെയായിരുന്നു നടപടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.