1234 സാമ്പത്തിക തർക്കങ്ങൾ ഒത്തുതീർപ്പാക്കി അബൂദബി ജുഡീഷ്യൽ വകുപ്പ്
text_fieldsഅബൂദബി: കഴിഞ്ഞ ആറു മാസത്തിനിടെ മധ്യസ്ഥതയിലൂടെ 1234 സാമ്പത്തിക തർക്കങ്ങൾ തീർപ്പാക്കിയതായി അബൂദബി ജുഡീഷ്യൽ വകുപ്പ് അറിയിച്ചു.
44303 കോടി ദിർഹമിന്റെ കേസുകളാണ് ഇതോടെ രമ്യമായി പരിഹരിച്ചത്. 657 വാണിജ്യ തർക്കങ്ങളും 276 റിയൽ എസ്റ്റേറ്റ് തർക്കങ്ങളും 301 ഉപഭോക്തൃ, സിവിൽ തർക്കങ്ങളുമാണ് ചർച്ചയിലൂടെ പരിഹരിക്കപ്പെട്ടതെന്നും തിങ്കളാഴ്ച പുറത്തുവിട്ട റിപ്പോർട്ടിൽ ജുഡീഷ്യൽ വകുപ്പ് വ്യക്തമാക്കി.
തർക്കപരിഹാരത്തിന് മധ്യസ്ഥതയും അനുരഞ്ജനവുമാണ് ജുഡീഷ്യൽ വകുപ്പ് പ്രധാനമായും പ്രോത്സാഹിപ്പിക്കുന്നതെന്ന് അണ്ടർ സെക്രട്ടറി യൂസുഫ് സഈദ് അൽ അബ്രി പറഞ്ഞു. റിയൽ എസ്റ്റേറ്റ് തർക്ക പരിഹാര കേന്ദ്രം, നഗര -ഗതാഗത വകുപ്പ്, ഉപഭോക്തൃ തർക്ക പരിഹാര കേന്ദ്രം, എന്നിവയുടെ സംയുക്ത സഹകരണത്തോടെയാണ് വാണിജ്യ, സാമ്പത്തിക തർക്ക കേസുകൾ മധ്യസ്ഥ ചർച്ചയിലൂടെയും അനുരഞ്ജനത്തിലൂടെയും തീർപ്പാക്കുന്നതെന്നും ജുഡീഷ്യൽ വകുപ്പ് വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.