പ്രാദേശിക കായിക വിനോദങ്ങളിലെ തര്‍ക്കങ്ങള്‍ പരിഹാര സംവിധാനവുമായി അബൂദബി
text_fieldsഅബൂദബി: പ്രാദേശിക കായിക വിനോദങ്ങളിലെ തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ അബൂദബിയില്‍ അധികൃതര്‍ പുതിയ സംവിധാനം വികസിപ്പിക്കുന്നു. കായിക മേഖലയുമായി ബന്ധപ്പെട്ട കേസുകള്‍ രജിസ്റ്റര്‍ ചെയ്യുന്നതിനും വാദം കേള്‍ക്കുന്നതിനും പ്രത്യേക സൗകര്യമൊരുക്കുകയെന്നതാണ് കാതലായ തീരുമാനം. കായിക വിനോദങ്ങള്ക്കിടയിലുണ്ടാവുന്ന പ്രശ്നങ്ങളെ ഫലപ്രദമായി നേരിടുകയും പരിഹരിക്കുകയും ചെയ്യുക, തര്‍ക്കരഹിത കായികസംസ്കാരം വളര്‍ത്തിയെടുക്കുക തുടങ്ങിയ ലക്ഷ്യങ്ങളാണ് പുതിയ സംവിധാനത്തിലൂടെ സാധ്യമാക്കുക. അബൂദബി സി.എ.എസ് ആള്‍ട്ടര്‍നേറ്റിവ് ഹിയറിങ് സെന്ററും എമിറേറ്റ്സ് സ്പോര്‍ട്സ് ആര്ബിട്രേഷന് സെന്ററുമായുള്ള കരാര്‍ പ്രകാരമാണ് ഇത്തരമൊരു സംവിധാനം പ്രാബല്യത്തില്‍വരുക.
അന്താരാഷ്ട്ര നിലവാരത്തിലുള്ള നിയമ സേവനം ലഭ്യമാക്കുകയാണ് അധികൃതര്‍ ചെയ്യുക. ഇതിനായി കായികമേഖലയുമായി ബന്ധപ്പെട്ട കേസുകള്‍ രജിസ്റ്റര്‍ ചെയ്യുന്നതിനും വാദം കേള്‍ക്കുന്നതിനും പ്രത്യേക സൗകര്യമൊരുക്കുകയും ചെയ്യും. കായിക തര്‍ക്കങ്ങള്‍ പരിഹരിക്കാനുള്ള സംവിധാനം കൈവരിക്കാന്‍ കരാര്‍ ഗുണം ചെയ്യുമെന്ന് യു.എ.ഇ സ്പോര്‍ട്സ് ആര്ബിട്രേഷന് സെന്റര്‍ വൈസ് പ്രസിഡന്റ് ദിരാര്‍ ബെല്‍ഹൂല്‍ അള് ഫലാസി പറഞ്ഞു. അടുത്തിടെ അഡ്നോക് പ്രോ ലീഗിനിടെ സ്റ്റേഡിയത്തിലും ഗ്രൗണ്ടിലുമുണ്ടായ അടിപിടിയും ബഹളവുമായി ബന്ധപ്പെട്ട് മൂന്ന് താരങ്ങള്‍ക്ക് സസ്പെന്‍ഷനും വന്‍ തുക പിഴയും അധികൃതര്‍ ചുമത്തിയിരുന്നു. മത്സരത്തില്‍ പങ്കെടുത്ത അല്‍ വഹ്ദ, അല്‍ഐന്‍ ടീമുകളുടെ അടുത്ത നാല് മത്സരങ്ങള്‍ അടച്ചിട്ട വേദിയില്‍ നടത്താനും യു.എ.ഇ ഫുട്ബാള്‍ അസോസിയേഷന് നിര്‍ദേശം നല്കി.
അല്‍ വഹ്ദയും അല്‍ഐനും തമ്മില്‍ അബൂദബിയില്‍ നടന്ന മത്സരത്തിലാണ് അടിപിടിയുണ്ടായത്. അല്‍ വഹ്ദ ടീമിലെ രണ്ടുപേരെയും അല്‍ഐനിലെ ഒരാളെയുമാണ് സസ്പെന്‍ഡ് ചെയ്തത്. അല്‍ വഹ്ദ താരം ഇസ്മായില്‍ മത്താറിന് രണ്ട് മത്സരത്തില്‍നിന്ന് വിലക്കും രണ്ടു ലക്ഷം ദിര്‍ഹം പിഴയും വിധിച്ചിരുന്നു. എതിര് താരെത്ത ആക്രമിച്ചതിനാണ് നടപടി. ഇതേ ടീമിലെ ഖമീല്‍ ഇസ്മായിലിന് രണ്ട് കളിയില്‍നിന്ന് വിലക്കും 90,000 ദിര്‍ഹം പിഴയുമിട്ടിരുന്നു. സുരക്ഷ ഉദ്യോഗസ്ഥനെ ആക്രമിച്ചതിനാണ് അല്‍ഐന്‍ താരം എറിക് ജുര്ഗന്സിനെ മൂന്ന് കളിയില്‍ നിന്ന് വിലക്കിയത്. ഒന്നര ലക്ഷം ദിര്‍ഹം പിഴയുമിട്ടു. അല്‍ഐന്‍ താരങ്ങളായ സുഫിയാന് റാഹിമി, ഖാലിദ് ഇസ്സ, നാസര്‍ അല്‍ ഷുഖൈലി എന്നിവര്‍ക്ക് 25,000 ദിര്‍ഹം പിഴയും താക്കീതും നല്കി. ബഹളത്തില്‍ ഏർപ്പെട്ടതിന് അല്‍ഐന്‍ ഫിറ്റ്നസ് കോച്ചിനെ നാലു മത്സരങ്ങളില്‍ നിന്ന് വിലക്കുകയും 75,000 ദിര്‍ഹം പിഴയടക്കാന്‍ വിധിക്കുകയും ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.