അബൂദബി മലയാളി സമാജം ഓണാഘോഷം നാലുമുതല്‍
text_fieldsഅബൂദബി: അബൂദബി മലയാളി സമാജത്തിന്റെ നേതൃത്വത്തിൽ ഓണാഘോഷ പരിപാടികള്‍ െസപ്റ്റംബര്‍ നാലുമുതല്‍ ആരംഭിക്കുമെന്നു ഭാരവാഹികള്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. ലുലു ഹൈപ്പര്‍ മാര്‍ക്കറ്റും അബൂദബി മലയാളി സമാജവും സംയുക്തമായി സംഘടിപ്പിക്കുന്ന അത്തപ്പൂക്കള മത്സരം നാലിന് വൈകീട്ട് നാലിന് മുസഫ കാപ്പിറ്റല്‍ മാളില്‍ നടക്കും. സമാജം വനിതാ വിങ്ങിന്‍റെ നേതൃത്വത്തിലാണ് അത്തപ്പൂക്കളം മത്സരം. പ്രശസ്ത പിന്നണി ഗായിക അനിതാ ശൈഖ് അവതരിപ്പിക്കുന്ന സംഗീത പരിപാടിയും സമാജം ബാലവേദി കുട്ടികളുടെ കലാപരിപാടികളും മറ്റ് അംഗങ്ങളുടെ പരിപാടികളും നടക്കും.
ഒാണാഘോഷത്തിന്‍റെ ഭാഗമായി സംഘടിപ്പിക്കുന്ന ഗ്രാന്‍റ് ഓണം സദ്യ സെപറ്റംബര്‍ 17 ന് ഇന്ത്യന്‍ സോഷ്യല്‍ സെന്‍ററിൽ നടക്കും. രണ്ടായിരത്തിലധികം പേർക്കുള്ള ഓണസദ്യയാണ് സമാജം ഒരുക്കുന്നത്. ഓണം കൾചറല്‍ പ്രോഗ്രാമില്‍ പിന്നണി ഗായിക സുമി അരവിന്ദ്, പ്രതീപ് ബാബു, നിഖില്‍ തമ്പി എന്നിവർ പങ്കെടുക്കും. മധുരം പൊന്നോണം എന്ന തലക്കെട്ടില്‍ വനിത വിങ്ങിന്‍റെ ആഭിമുഖ്യത്തില്‍ 10ന് വൈകീട്ട് നാലിന് സമാജം അങ്കണത്തില്‍ പായസ മത്സരവും നടക്കും. 'മാധ്യമങ്ങള്‍ സമകാലിക ഇന്ത്യയില്‍' എന്ന വിഷയത്തില്‍ സമാജം സംഘടിപ്പിക്കുന്ന സാഹിത്യ സെമിനാറിൽ അതേദിവസം സമാജം അങ്കണത്തില്‍ പ്രമുഖര്‍ പങ്കെടുക്കും. പായസം ചലഞ്ച് സെപ്റ്റംബര്‍ 24 ന് നടക്കും.
'ഇന്ത്യന്‍ ഭരണഘടന പ്രയോഗവും വെല്ലുവിളികളും ആധുനിക ഇന്ത്യയില്‍' എന്ന വിഷയത്തില്‍ സാഹിത്യ വിഭാഗം സംഘടിപ്പിക്കുന്ന ഉപന്യാസ മത്സരം സെപ്റ്റംബര്‍ 24 വരെ മെയില്‍ വഴി അയക്കാം. വാര്‍ത്തസമ്മേളനത്തില്‍ പ്രസിഡന്‍റ് റെഫീക്ക് കയനയില്‍, ജനറല്‍ സെക്രട്ടറി എം.യു. ഇര്‍ഷാദ്, കോഓഡിനേഷന്‍ ചെയര്‍മാന്‍ യേശുശീലന്‍, മീഡിയ കണ്‍വീനര്‍ പി.ടി. റഫീക്ക്, വൈസ് പ്രസിഡന്‍റ് രേഖിന്‍ സോമന്‍, ട്രഷറര്‍ അജാസ് അപ്പാടത്ത്, ആര്‍ട്‌സ് സെക്രട്ടറി പി.ടി. റിയാസുദ്ധീന്‍, സാഹിത്യ വിഭാഗം സെക്രട്ടറി ടി.ഡി. അനില്‍ കുമാര്‍, ഓഡിറ്റര്‍ ഫസലുദ്ധീന്‍, അസി. ട്രഷറര്‍ അബ്ദുല്‍ റഷീദ്, വനിത വിഭാഗം കണ്‍വീനര്‍ അനുപ ബാനര്‍ജി എന്നിവർ പങ്കെടുത്തു. വിവരങ്ങള്‍ക്ക് 0503167410, 0503936547, 0526394086.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.