കുട്ടികള്‍ക്ക് ആവേശമായി വിൻറര്‍ ക്യാമ്പ്
text_fieldsഅബൂദബി: കുട്ടികള്‍ക്കായി അബൂദബി മലയാളിസമാജം ഒരുക്കിയ വിൻറര്‍ ക്യാമ്പ് 'വിസ്മയം 2021' നവ്യാനുഭവമായി. വിനോദം-വിജ്ഞാനം, യോഗ, റോബോട്ടിക് വര്‍ക് ഷോപ്, മാജിക്, മെൻറലിസം, നാടന്‍പാട്ട്, വിനോദയാത്ര തുടങ്ങിയ വ്യത്യസ്തങ്ങളായ പരിപാടികളാണ് സംഘടിപ്പിച്ചത്. മാജിക് മെൻറലിസം കലാകാരന് ഫൈസല്‍ ബഷീര്‍, യൂനിക് റോബോട്ടിക് വേള്‍ഡ് ഡയറക്ടര്‍ ബെന്സന് തോമസ് ആന്‍ഡ് ടീം, ഡോ. അനുപമ, അലീഷ, മെഡിസൈറ്റി നഴ്സിങ് സൂപ്പര്‍വൈസര്‍ സുപ്രിയ, യോഗ ക്ലാസ് അധ്യാപകന് പ്രശാന്ത്, മോട്ടിവേഷന്‍ സ്പീക്കര്‍ ഷിജിന് പാപ്പച്ചന്, അപര്‍ണ നാരായണന് എന്നിവര്‍ പരിപാടികള്‍ നിയന്ത്രിച്ചു.
സമാജം പ്രസിഡൻറ് സലീം ചിറക്കൽ അധ്യക്ഷത വഹിച്ചു. സമാപന സമ്മേളനം രക്ഷാധികാരി ലൂയിസ് കുര്യാക്കോസ് ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി ദശപുത്രന്‍, ഷാജികുമാര്‍, ക്യാമ്പിെൻറ സ്പോൺസര്‍മാരായ ബെസ്റ്റ് ഓട്ടോപാര്‍ട്സ് ഉടമ ഷിനോയ്, അഹല്യ ഹോസ്പിറ്റല്‍ ഗ്രൂപ് ഡയറക്ടര്‍ സൂരജ്, സമാജം കോഓഡിനേഷന്‍ ചെയര്മാന് യേശു ശീലന്‍, ആര്‍ട്സ് സെക്രട്ടറി രേഖീന്‍ സോമന്, ട്രഷറര്‍ അനീഷ്മോന്, ചീഫ് കോഓഡിനേറ്റര്‍ സതീഷ്കുമാര്‍, വനിതവിഭാഗം കണ്‍വീനര്‍ സിന്ദുലാലി എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.