സൺറൈസ് സ്കൂൾ അധ്യാപകൻ കോവിഡ് ബാധിച്ച് അബൂദബിയിൽ മരിച്ചു
text_fieldsഅബൂദബി: അബൂദബി സൺറൈസ് ഇംഗ്ലീഷ് സ്കൂളിലെ ഹിന്ദി അധ്യാപകൻ കണ്ണൂർ കൂത്തുപറമ്പ് കോട്ടയംപൊയിൽ മട്ടാങ്കോട്ട് നാണുവിെൻറ മകൻ അനിൽകുമാർ വരക്കാത്ത (49) കോവിഡ് രോഗം ബാധിച്ച് അബൂദബിയിൽ മരിച്ചു. ഈ മാസം എട്ടുമുതൽ മുതൽ അബൂദബി ശൈഖ് ഖലീഫ മെഡിക്കൽ സിറ്റിയിൽ രോഗ ബാധിതനായി ചികിത്സയിലായിരുന്നു.
മാതാവ്: പരേതയായ സൗദാമിനി. ഭാര്യ: രജനി ഇതേ സ്കൂളിലെ കണക്ക് അധ്യാപികയാണ്. മക്കൾ: നിരഞ്ജന, ശീനിധി. ഇരുവരും അബൂദബി ഇന്ത്യൻ സ്കൂളിലെ എട്ടാം തരം, മൂന്നാം വിദ്യാർഥിനികളാണ്. സഹോദരങ്ങൾ: ബീന, വികാസ്, അജിത്കുമാർ, വിനീഷ്കുമാർ.
കേരള സോഷ്യൽ സെൻറർ അംഗമായിരുന്ന അനിൽകുമാറിെൻറ നിര്യാണത്തിൽ മാനേജിങ് കമ്മിറ്റി ഭാരവാഹികൾ അനുശോചിച്ചു. മൃതദേഹം ബനിയാസിൽ ഞായറാഴ്ച രാവിലെ പതിനൊന്നരക്ക് സംസ്കരിച്ചു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.