അബൂദബി മിന പ്ലാസ ടവറുകൾ വെള്ളിയാഴ്ച പൊളിക്കും: സുരക്ഷ ഉറപ്പാക്കി പൊലീസ്
text_fieldsവെള്ളിയാഴ്ച പൊളിക്കുന്ന അബൂദബി മിന പ്ലാസ ടവറുകൾ
അബൂദബി: തലസ്ഥാന നഗരിയിലെ ഫ്രീ പോർട്ടിനു സമീപത്തെ മിന പ്ലാസ ടവറുകൾ സ്‌ഫോടക വസ്തുക്കൾ ഉപയോഗിച്ച് പൊളിക്കാനുള്ള തയാറെടുപ്പിെൻറ ഭാഗമായി സുരക്ഷ ഉറപ്പാക്കി അബൂദബി പൊലീസ്. സുരക്ഷ നടപടികളുടെ ഭാഗമായി മിന ഫ്രീ പോർട്ടിലേക്കും ഇറാനി മാർക്കറ്റിലേക്കും ഫിഷ് മാർക്കറ്റിലേക്കുമുള്ള റോഡിലെ യു ടേണുകളും റൗണ്ട് എബൗട്ടുകളും പൊലീസ് ബ്ലോക്ക് ചെയ്തു.സ്‌ഫോടക വസ്തുക്കൾ ഉപയോഗിച്ചു കെട്ടിടം തകർക്കാൻ 10 നിമിഷമാണ് കണക്കാക്കിയിരിക്കുന്നത്. ആഭ്യന്തര മന്ത്രാലയം, അബൂദബി പൊലീസ്, അബൂദബി സിവിൽ ഡിഫൻസ്, നാഷനൽ ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്മെൻറ് അതോറിറ്റി എന്നിവയുടെ നേതൃത്വത്തിലാണ് കെട്ടിടം പൊളിക്കുന്നതി െൻറ സുരക്ഷ ക്രമീകരണങ്ങൾ പുരോഗമിക്കുന്നത്.
വെള്ളിയാഴ്ചയാണ് മിന പ്ലാസ ടവറുകൾ പൊളിച്ചുമാറ്റുന്നത്. ടവറുകൾ പൊളിക്കുന്നതി െൻറ മുന്നോടിയായുള്ള തയാറെടുപ്പുകളും സുരക്ഷ നടപടികളും പൂർത്തീകരിച്ചതായി അബൂദബി പൊലീസ് അറിയിച്ചു.സായിദ് പോർട്ട് പുനർവികസന പദ്ധതിയുടെ രണ്ടാം ഘട്ടത്തി െൻറ ഭാഗമായാണ് നാലു ടവറുകൾ കൂടുന്ന നിർമാണം പൂർത്തീകരിക്കാത്ത മിന പ്ലാസ പൊളിച്ചുനീക്കുന്നത്. നാലു കെട്ടിടങ്ങളും സ്‌ഫോടക വസ്തുക്കൾ ഉപയോഗിച്ച് പൊളിക്കുമ്പോൾ ഉണ്ടാകുന്ന പൊടിപടലം, ശബ്ദം, വൈബ്രേഷൻ എന്നിവ സംബന്ധിച്ചുള്ള വിശകലനം വിദഗ്ധർ പരിശോധിച്ചു.
മിന പ്ലാസ ടവറിനോടു ചേർന്നുള്ള ചെടിക്കടകളിലെ സാധനങ്ങൾ വിറ്റഴിക്കുന്ന തിരക്കിലാണിപ്പോൾ. കെട്ടിടം പൊളിക്കുന്നതി െൻറ ഭാഗമായി ചെടിക്കടകളിലെ എല്ലാ സാധനങ്ങളും ഈ മാസം 24നുമുമ്പ് വിറ്റഴിക്കുകയോ ഇവിടെനിന്ന് സ്ഥലംമാറ്റുകയോ വേണം. കുറഞ്ഞ സമയത്തിനകം സ്ഥലംമാറ്റുക പ്രയാസമായതിനാൽ കുറഞ്ഞ വിലയിൽ ചെടികൾ വിറ്റഴിക്കുന്ന തിരക്കിലാണ് വ്യാപാരികൾ. ചെടികൾ വൻതോതിൽ വാങ്ങാൻ ഇമറാത്തികളും വിദേശികളും മിന ഫ്രീ പോർട്ടിലെ ചെടിക്കടകളിലേക്ക് വാഹനങ്ങളിൽ ഒഴുകിയെത്തുകയാണിപ്പോൾ.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.