ആരോഗ്യം സംരക്ഷിക്കാൻ വഴിതെളിച്ച് അബൂദബി മുനിസിപ്പാലിറ്റി
text_fieldsഅബൂദബി: പൊതുജനങ്ങളുടെ ആരോഗ്യസംരക്ഷണത്തിന് ഒട്ടേറെ പദ്ധതികള്‍ ആവിഷ്‌കരിച്ചു നടപ്പാക്കി അബൂദബി മുനിസിപ്പാലിറ്റി. നഗരങ്ങളിലും താമസകേന്ദ്രങ്ങളിലും പൊതു ഉദ്യാനങ്ങളിലും ബീച്ചുകളിലുമൊക്കെ കളിയിടങ്ങളും വ്യായാമ ഉപകരണങ്ങളും സ്ഥാപിച്ചാണ് അബൂദബി മുനിസിപ്പാലിറ്റി പൊതുജനങ്ങളെ ആരോഗ്യകരമായ ജീവിതശൈലി ശീലിക്കാന്‍ പ്രോത്സാഹിപ്പിക്കുന്നത്.
വിവിധതരം കായികയിനങ്ങള്‍ക്കുവേണ്ടി വിവിധോദ്ദേശ്യ കളിമൈതാനങ്ങളാണ് മുനിസിപ്പാലിറ്റി ഒരുക്കിയിരിക്കുന്നത്. ഇതിൽ 14 മണ്‍ മൈതാനങ്ങൾ, 36 റബര്‍ മൈതാനങ്ങൾ, 22 ടാര്‍ മൈതാനങ്ങൾ, ഏഴ് കൃത്രിമ ടര്‍ഫ്, ഒരു പുൽ മൈതാനം എന്നിവ ഒരുക്കിയിട്ടുണ്ട്. ഇതിനുപുറമേ ഭിന്നശേഷിക്കാര്‍ക്കായി അബൂദബി കോര്‍ണിഷില്‍ ബാസ്‌കറ്റ് ബാള്‍ കോര്‍ട്ടും ഒരുക്കിയിട്ടുണ്ട്. ഊര്‍ജ സംരക്ഷണത്തിനായി പ്രത്യേക സംവിധാനം 10 മൈതാനങ്ങളില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ഖാലിദിയ പാര്‍ക്ക്, കാപിറ്റല്‍ പാര്‍ക്ക്, അബൂദബി കോര്‍ണിഷിലെ ഉദ്യാനങ്ങള്‍, മുനിസിപ്പാലിറ്റി ഗാര്‍ഡന്‍, താമസകേന്ദ്രങ്ങളിലെ ഉദ്യാനങ്ങളില്‍ എന്നിവിടങ്ങളിലെ കളി മൈതാനങ്ങളിലും മുനിസിപ്പാലിറ്റി നവീനമായ സാങ്കേതിക വിദ്യകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.തയാറാക്കി നല്‍കിയ കളിയിടങ്ങളില്‍ ഇടക്കിടെ പരിശോധന നടത്തുകയും ആവശ്യമായ അറ്റകുറ്റപ്പണി നടത്തുകയും ചെയ്യുമെന്ന് മുനിസിപ്പാലിറ്റി അധികൃതര്‍ അറിയിച്ചു.കുട്ടികള്‍ അടക്കമുള്ള കുടുംബങ്ങള്‍ക്കായി പൊതു വിനോദ കേന്ദ്രങ്ങള്‍ ഒരുക്കുമെന്നും ഇവ ഉപയോഗപ്പെടുത്താന്‍ ശ്രദ്ധിക്കണമെന്നും മുനിസിപ്പാലിറ്റി ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.