മനോഹരമീ നഗരം; 60ലക്ഷം ചെടികൾ നട്ടുവളർത്തി അബൂദബി മുനിസിപാലിറ്റി
text_fieldsഅബൂദബി: ലോകത്തെ ഏറ്റവും മനോഹര നഗരങ്ങളിലൊന്നായി വിശേഷിപ്പിക്കപ്പെടുന്ന അബൂദബിയിൽ വേനൽകാല നഗരസൗന്ദര്യം ഉറപ്പാക്കാൻ നട്ടുപിടിപ്പിച്ചത് 65ലക്ഷം ചെടികൾ. അബൂദാബി സിറ്റി മുനിസിപ്പാലിറ്റിയാണ് വേനൽക്കാലത്ത് പൂക്കൾ വിരിയുന്ന ചെടികൾ നട്ടുപിടിപ്പിച്ചത്. ഇതോടെ ഈ വേനൽക്കാലത്ത് നിശ്ചയിച്ച പദ്ധതിയുടെ 100 ശതമാനം പൂർത്തീകരിക്കാനും മുനിസിപാലിറ്റിക്ക് സാധിച്ചു.
2024ൽ വേനൽക്കാലത്തും ശൈത്യകാലത്തുമായി 1.3കോടി ചെടികൾ നട്ടുപിടിപ്പിക്കുകയെന്ന ലക്ഷ്യമാണ് നഗര സൗന്ദര്യവത്കരണ പദ്ധതിയുടെ ഭാഗമായി അബൂദബി സിറ്റി മുനിസിപ്പാലിറ്റി നിശ്ചയിച്ചിട്ടുള്ളത്. ആസ്തികൾ, അടിസ്ഥാന സൗകര്യങ്ങൾ, പൊതു സൗകര്യങ്ങൾ എന്നിവ കൈകാര്യം ചെയ്യുക, അബൂദബിയുടെയും അതിന്റെ പ്രാന്തപ്രദേശങ്ങളുടെയും ആകർഷണം വർധിപ്പിക്കുക, ജീവിതശൈലിയും ജീവിത നിലവാരവും മെച്ചപ്പെടുത്തുക, താമസക്കാരെയും സന്ദർശകരെയും സന്തോഷിപ്പിക്കുക എന്നിവയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. സുസ്ഥിരതാ മാനദണ്ഡങ്ങൾ പാലിച്ചും യു.എ.ഇ പരിസ്ഥിതിക്ക് അനുയോജ്യമായ ഇനങ്ങളെ തിരഞ്ഞെടുത്തും പൂക്കളും ചെടികളും ഉപയോഗിച്ചുമാണ് മുനിസിപാലിറ്റി പ്രകൃതിദത്തമായ സൗന്ദര്യവൽക്കരണ പദ്ധതികൾ നടപ്പിലാക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.