വരൂ, ആഴക്കടലിെൻറ അലങ്കാരങ്ങൾ കാണാം
text_fieldsചില്ലുമറക്കിപ്പുറം നിന്ന് വിസ്മയകരമായ ആഴക്കടൽ കാഴ്ചകള്‍ അനുഭവിച്ചറിയാനും ആയിരക്കണക്കിന് ജലജീവികള്ക്കൊപ്പം ഏറെ നേരം ചിലവഴിക്കാനും അവസരമൊരുക്കുകയാണ് അബൂദബി നാഷനൽ അക്വേറിയം. 10 വിഭാഗങ്ങളിലെ 330 ഇനങ്ങളിലുള്ള 46,000 ജീവികളടങ്ങുന്ന കാഴ്ചകളാണ് ഒരുക്കിവച്ചിരിക്കുന്നത്. കൗതുകമുണര്‍ത്തുന്നതും സാഹസികത നിറഞ്ഞതുമായി വിനോദങ്ങളിലേര്‍പ്പെടാന്‍ സന്ദർശകര്‍ക്ക് സാധിക്കുമെന്നതാണ് ഇവിടുത്തെ പ്രത്യേകത. അക്വേറിയത്തിലൊരുക്കിയ മഴക്കാട്ടില്‍ ഒരു വമ്പനുണ്ട്. തെക്കുകിഴക്കനേഷ്യയില്‍ കണ്ടുവരുന്ന നീളമേറിയ റെറ്റിക്യുലേറ്റഡ് പെരുമ്പാമ്പ്. 14 വയസ് പ്രായവും 115 കിലോഗ്രാം തൂക്കവും ഏഴുമീറ്റര്‍ നീളവുമുണ്ട് ഈ സൂപ്പര്‍ സ്നേക്കിന്.
സമുദ്രാന്തര്‍ ഭാഗത്തെ അതേ ആവാസ വ്യവസ്ഥയാണ് അക്വേറിയത്തില്‍ സജ്ജമാക്കിയിരിക്കുന്നത്. ജലജീവികളെ അടുത്തു കാണാനും തീറ്റ കൊടുക്കാനും ഇവിടെ അവസരമൊരുക്കിയിട്ടുണ്ട്. സ്രാവുകള്‍ക്കൊപ്പം സ്കൂബ ഡൈവിങ് നടത്താം. ജലത്തിലിറങ്ങി സ്രാവുകള്‍ക്കും ഇതര മല്‍സ്യങ്ങള്‍ക്കും നേരിട്ട് ഭക്ഷണം നല്‍കാം. ഗ്ലാസ് ബോട്ട് ടൂര്‍, കണ്ണാടി പാലത്തിലൂടെയുള്ള സാഹസിക നടത്തം എന്നിവ വേറിട്ട അനുഭവം സമ്മാനിക്കും. സമുദ്രത്തിനടിയിലെ ജലജീവികളുടെ ആവാസ വ്യവസ്ഥയെ കുറിച്ച് ഗവേഷണം നടത്തുന്ന, പ്രത്യേക പരിശീലനം സിദ്ധിച്ച 80 സ്പെഷ്യലിസ്റ്റുകളാണ് അക്വേറിയത്തിെൻറ മേല്‍നോട്ടം വഹിക്കുന്നത്. ഇവരുടെ നേതൃത്വത്തില്‍ സമുദ്ര ജീവിതവുമായ ബന്ധപ്പെട്ട പഠനങ്ങള്‍ കൂടി അക്വേറിയത്തില്‍ നടക്കുന്നുവെന്നതും പ്രത്യേകതയാണ്. ലോകത്തിെൻറ വിവിധ മേഖലകളില്‍ നിര്‍മിച്ച 13 അക്വേറിയങ്ങളില്‍ ഏറ്റവും മികച്ചതാണ് അബൂദബി നാഷനല്‍ അക്വേറിയം.
അബൂദബി പരിസ്ഥിതി ഏജന്‍സിയുമായി ചേര്‍ന്ന്, വംശനാശ ഭീഷണി നേരിടുന്ന ജലജീവികളുടെ പരിപാലനവും അക്വേറിയത്തിെൻറ ലക്ഷ്യമാണെന്ന് ജനറല്‍ മാനേജര്‍ പോള്‍ ഹാമില്ട്ടണ് പറയുന്നു. ഇതിെൻറ ഭാഗമായി 2000 ഓളം കടലാമകള്‍ക്ക് ഇവിടെ സംരക്ഷണം ഒരുക്കിയിട്ടുമുണ്ട്. വിദ്യാര്‍ഥികള്‍ക്ക് ജലജീവികളെ കുറിച്ച് പഠിക്കാനുള്ള സാഹചര്യവും തയ്യാറാക്കിയിരിക്കുന്നു. വര്‍ഷത്തില്‍ അരലക്ഷത്തോളം കുട്ടികള്‍ അക്വേറിയത്തില്‍ എത്തുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. സാന്‍ഡ് ടൈഗര്‍, ഹാമ്മര്‍ഹെഡ് ടൈഗര്‍ ഷാര്‍ക്ക് തുടങ്ങി വംശനാശ ഭീഷണി നേരിടുന്നവയും ഇതുവരെ മറ്റെവിടെയും പ്രദര്‍ശിപ്പിച്ചിട്ടില്ലാത്തതുമായ അപൂര്‍വം ഇനങ്ങളും ഇവിടെയുണ്ട്. സ്വഭാവത്തിെൻറയും ജീവിത രീതികളുടെയും അടിസ്ഥാനത്തില്‍ 10 പ്രമേയങ്ങളിലായിട്ടാണ് ഇവയെ പാര്‍പ്പിച്ചിരിക്കുന്നത്. 2.4 കിലോമീറ്റര്‍ നീളത്തില്‍ സംവിധാനിച്ച പശ്ചിമേഷ്യയിലെ ഏറ്റവും വലിയ അക്വേറിയത്തിലെ അറുപതിലധികമുള്ള പ്രദര്‍ശനങ്ങള്‍ കണ്ടുതീര്‍ക്കാന്‍ രണ്ടുമണിക്കൂറോളം വേണ്ടിവരും. അബൂദബി ഖോര്‍ അല്‍ മഖ്തയിലെ അല്‍ഖാനയില്‍, അല്‍ മഖ്ത ജലപാതയോട് ചേര്‍ന്നുള്ള അക്വേറിയം, ശൈഖ് സായിദ് ഗ്രാന്‍ഡ് മസ്ജിദിെൻറ സൗന്ദര്യംകൂടി ആസ്വദിക്കാനും സൗകര്യമൊരുക്കുന്നതാണ്.
ടിക്കറ്റ് നിരക്ക്: ജനറല്‍ ടിക്കറ്റ് -105 ദിര്‍ഹം ബിയോണ്ട് ദ ഗ്ലാസ് ടിക്കറ്റ് -130 ദിര്‍ഹം ബു തിനാ ദോ ടിക്കറ്റ് -150 ദിര്‍ഹം വി.ഐ.പി ടിക്കറ്റ് -200 ദിര്‍ഹം. 3 വയസിനു താഴെയുള്ളവര്‍ക്ക് സൗജന്യം
സമയം: ഞായര്‍, തിങ്കള്‍, ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ രാവിലെ 10 മുതല്‍ രാത്രി 8 വരെ. വ്യാഴം, വെള്ളി, ശനി ദിവസങ്ങളില്‍ രാവിലെ 10 മുതല്‍ രാത്രി 10 വരെ
വാക്സിനേഷൻ: വാക്സിനേഷന് സര്‍ട്ടിഫിക്കറ്റോ, 96 മണിക്കൂറില്‍ താഴെയുള്ള നെഗറ്റീവ് പി.സി.ആര്. പരിശോധനാ ഫലമോ അല്‍ ഹോസന്‍ ആപ്പില്‍ അപ്ഡേറ്റ് ചെയ്തവര്‍ക്ക് അക്വേറിയത്തില്‍ പ്രവേശനം ലഭിക്കും. മാസ്ക്ക് നിര്‍ബന്ധം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.