Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഒറ്റ ദിവസത്തില്‍ വിവാഹ...

ഒറ്റ ദിവസത്തില്‍ വിവാഹ മോചനം അനുവദിച്ച് അബൂദബി മുസ്‌ലിമേതര കോടതി

text_fields
bookmark_border
ഒറ്റ ദിവസത്തില്‍ വിവാഹ മോചനം അനുവദിച്ച് അബൂദബി മുസ്‌ലിമേതര കോടതി
cancel

അബൂദബി: എമിറേറ്റിലെ മുസ്‌ലിമേതര പ്രവാസികള്‍ക്കായി സ്ഥാപിച്ച പ്രത്യേക കോടതി ഒരുദിവസം കൊണ്ട്​ വിവാഹമോചന നടപടികള്‍ പൂര്‍ത്തിയാക്കി ശ്രദ്ധനേടി. യു.എസ് വനിതയുടെ വിവാഹമോചനമാണ് കോടതി അനുവദിച്ചത്. 10 മിനിറ്റിൽ കോടതി വാദം കേള്‍ക്കുകയും അതേദിവസം തന്നെ വിവാഹമോചനം അനുവദിച്ചതായി ഉത്തരവിറക്കുകയും ചെയ്തു. 10 ദിവസം മുമ്പാണ് യുവതി കോടതിയില്‍ അപ്പോയിന്‍മെന്‍റ്​ ബുക്ക് ചെയ്തത്. 35കാരിയും രണ്ടു മക്കളുടെ മാതാവുമായ കേറ്റ് സ്‌കലിയാണ് വിവാഹമോചന ആവശ്യവുമായി കോടതിയിലെത്തിയത്.

10 വര്‍ഷം മുമ്പാണ് കേറ്റ് വിവാഹിതയായത്. കേറ്റും പങ്കാളിയും വിവാഹമോചിതരാവാന്‍ ധാരണയിലെത്തുകയും ഇതേ തുടര്‍ന്ന് കോടതിയെ സമീപിക്കുകയുമായിരുന്നു. ഈ കോടതി ഇല്ലായിരുന്നുവെങ്കില്‍ തങ്ങള്‍ക്ക് വിവാഹമോചനം അസാധ്യമാകുമായിരുന്നുവെന്ന് വിധിക്കുശേഷം കേറ്റ് പ്രതികരിച്ചു. വിവാഹമോചനം ലഭിക്കുന്നതിന്​ 10 ദിവസം മുമ്പ് മുഷ്​രിഫ് മാളിലെ ഹാപ്പിനസ് സെന്‍ററില്‍ പോയി വിവാഹ സര്‍ട്ടിഫിക്കറ്റും ഇമാറാത്ത് ഐഡിയും അടക്കമുള്ള രേഖകള്‍ കൈമാറി. കോടതിയിലേക്ക് കേസ് നീക്കുന്നതിനായി ചെറിയൊരു ഫീസും അടച്ചു. ഇതുമാത്രമായിരുന്നു നടപടിയെന്നും ഏതാനും മിനിറ്റുകള്‍ക്ക് ശേഷം കോടതിയിലെത്തേണ്ട തീയതിയും ഹാപ്പിനസ് സെന്‍ററില്‍നിന്ന്​ നല്‍കിയതായി യുവതി പറഞ്ഞു. മുമ്പായിരുന്നെങ്കില്‍ കോടതി നടപടികള്‍ക്കായി മാസങ്ങള്‍ കാത്തിരിക്കേണ്ടിവരുമായിരുന്നു.

ഇതിനു പുറമേ ദമ്പതികള്‍ പങ്കെടുക്കേണ്ട നിരവധി കൗണ്‍സലിങ്ങുകളും ഉണ്ടാവും. കഴിഞ്ഞ നവംബറിലാണ് അമുസ്‌ലിംകള്‍ക്കായി ലോകോത്തര നിലവാരത്തിലുള്ള നിയമസഹായം നൽകുന്നതിന്​ പ്രത്യേക കോടതിക്ക്​ തുടക്കമായത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:courtdivorce
News Summary - Abu Dhabi Non-Muslim Court grants divorce on the same day
Next Story