സർവേയിൽ പങ്കെടുക്കുന്ന രക്ഷിതാക്കൾക്ക് സമ്മാനവുമായി അബൂദബി
text_fieldsഅബൂദബി: അബൂദബി 'പേരൻറ്‌സ് സര്‍വേ'യില്‍ പങ്കെടുക്കുന്ന രക്ഷിതാക്കള്‍ക്ക് സമ്മാനവുമായി അബൂദബി വിദ്യാഭ്യാസ വകുപ്പ്. അടുത്ത അക്കാദമിക് വര്‍ഷത്തെ കുട്ടികളുടെ ട്യൂഷന്‍ ഫീസ് ഇളവ് ഉൾപെടെയാണ് സമ്മാനം പ്രഖ്യാപിച്ചിരിക്കുന്നത്.
കുട്ടികളുടെ പഠനം, സ്‌കൂള്‍ ജീവിതത്തെ അവര്‍ എങ്ങനെ ആസ്വദിക്കുന്നു തുടങ്ങിയ വിവരങ്ങളാണ് രക്ഷിതാക്കള്‍ സര്‍വേയുടെ ഭാഗമായി നല്‍കേണ്ടത്. മക്കളുടെ സ്‌കൂള്‍ ജീവിതവുമായി ബന്ധപ്പെട്ട് രക്ഷിതാക്കള്‍ നേരിടുന്ന വെല്ലുവിളികളും മറ്റും തിരിച്ചറിയുന്നതിനും കുട്ടികളുടെ ഭാവിയെ സഹായിക്കുന്നതിനും പ്രശ്നങ്ങൾക്ക് പരിഹാരങ്ങള്‍ കണ്ടെത്തുന്നതിനുമാണ് സര്‍വേ. നവംബര്‍ 22ന് മുൻപ് 15 മിനിറ്റ് മാത്രം
ദൈര്‍ഘ്യമുള്ള സര്‍വേയില്‍ പങ്കെടുക്കുന്നവര്‍ക്കാണ് സമ്മാനങ്ങൾ ലഭിക്കുകയെന്ന് അധികൃതര്‍ വ്യക്തമാക്കി. ഹോട്ടൽ താമസം, ടൂറിസം വൗച്ചർ, ഷോപ്പിങ് മാള്‍ വാച്ചർ, പാര്‍ക്കുകളിലേക്കുള്ള പ്രവേശന ടിക്കറ്റുകൾ, ജിംനേഷ്യത്തില്‍ മൂന്നുമാസത്തേക്ക് അംഗത്വം അടക്കമുള്ള മറ്റു സമ്മാനങ്ങളും വിദ്യാഭ്യാസ വകുപ്പ് വാഗ്ദാനം ചെയ്യുന്നുണ്ട്. https://adek.qualtrics.com/jfe/form/SV_ahojgvWmQhUyaHQ എന്ന ലിങ്ക് വഴിയാണ് സർവേയിൽ പങ്കെടുക്കേണ്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.