അബൂദബി പൊലീസ് പിടികൂടിയത് 120 കോടി ദിര്‍ഹമിന്റെ മയക്കുമരുന്ന്
text_fieldsലഹരിമരുന്ന് കടത്തുമായി ബന്ധപ്പെട്ട് പിടിയിലായവരും സാമഗ്രികളും
അബൂദബി: അബൂദബി പൊലീസ് 2021ല്‍ പിടികൂടിയത് 120 കോടി ദിര്‍ഹം വിലമതിക്കുന്ന മയക്കുമരുന്ന്. 2.6 ടണ്ണിലേറെ മയക്കുമരുന്നുകളും 1.4 മില്യന്‍ ഗുളികകളുമാണ് കഴിഞ്ഞ വര്‍ഷം പിടിച്ചെടുത്തതെന്ന് അധികൃതര്‍ വ്യക്തമാക്കി.
മയക്കുമരുന്ന് കടത്തുകാര്‍ക്കെതിരായ പോരാട്ടം തുടരുമെന്ന് പൊലീസിലെ ക്രിമിനല്‍ സെക്യൂരിറ്റി വകുപ്പ് ഡയറക്ടർ മേജര്‍ ജനറല്‍ മുഹമ്മദ് അല്‍ റാഷിദ് പറഞ്ഞു. 2021 സെപ്റ്റംബറില്‍ അബൂദബി പൊലീസ് 816 കിലോഗ്രാം മയക്കുമരുന്ന് പിടിച്ചെടുക്കുകയും ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ച വിവിധ രാജ്യക്കാരായ 142 പേരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു.
ഇടപാടുകാരെ കണ്ടെത്തുന്നതിന് മയക്കുമരുന്ന് കടത്ത് സംഘം സമൂഹ മാധ്യമങ്ങളില്‍ നല്‍കിയിരുന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലായിരുന്നു പിടികൂടിയത്. പിടിയിലായവരെ നിയമ നടപടികള്‍ക്കായി ബന്ധപ്പെട്ട വകുപ്പിന് കൈമാറിയിരുന്നതായും പൊലീസ് വ്യക്തമാക്കി.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.