മോശം ടയറുള്ള വാഹനം ഓടിക്കരുത്; ഓർമിപ്പിച്ച് അബൂദബി പൊലീസ്
text_fieldsഅബൂദബി: വാഹനം റോഡിലിറക്കുംമുമ്പ് ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്ന് ഓര്‍മപ്പെടുത്തി പൊലീസ്. പൊട്ടിയ ടയറുകളുമായി വാഹനമോടിച്ച് അപകടത്തിൽപെടുന്നതിന്റെ വിഡിയോ പങ്കുവെച്ചാണ് അബൂദബി പൊലീസിന്റെ മുന്നറിയിപ്പ്. അഞ്ചുവരി പാതയിലൂടെയുള്ള ഓട്ടത്തിനിടെ വാഹനത്തിന്റെ പിന്നിലെ ടയര്പൊട്ടുകയും വലതുവശത്തെ കോണ്‍ക്രീറ്റ് വേലിയില്‍ ഇടിച്ചുകയറുന്നതുമാണ് വിഡിയോ.
അപകടസമയം സ്കൂള്‍ ബസ് അടക്കം പത്തിലേറെ വാഹനങ്ങൾ ഇതുവഴി സഞ്ചരിച്ചിരുന്നെങ്കിലും വലിയ അപകടം ഒഴിവാകുകയായിരുന്നു. ഉയര്‍ന്ന അന്തരീക്ഷ താപനില നില്ക്കുന്നതിനാല് വാഹനത്തിന്റെ ടയറുകളുടെ അവസ്ഥ ഡ്രൈവര്‍മാര്‍ എപ്പോഴും ശ്രദ്ധിക്കണമെന്നും അധികൃതര്‍ ആവശ്യപ്പെട്ടു. പൊളിഞ്ഞ ടയറുമായി വാഹനമോടിച്ചാൽ 500 ദിര്‍ഹം പിഴയും നാല് ബ്ലാക്ക് പോയന്റും വാഹനം കണ്ടുകെട്ടുകയും ചെയ്യും. വാഹനങ്ങള്‍ക്ക് അനുസൃതമായ ടയറുകളാവണം ഉപയോഗിക്കേണ്ടത്.
നിര്‍മിച്ച വര്‍ഷം, ദീര്‍ഘദൂര യാത്രകള്‍ക്ക് ഗുണം ചെയ്യുന്നതാണോ, റോഡ് ഗ്രിപ് ഉണ്ടോ തുടങ്ങിയ കാര്യങ്ങള്‍ ടയറുകള്‍ വാങ്ങുന്നതിനുമുമ്പ് ഉറപ്പാക്കിയിരിക്കണമെന്നും പൊലീസ് ആവശ്യപ്പെട്ടു. ചൂടുകാലത്ത് ചക്രങ്ങളിലെ വായുസമ്മർദം കൂടാന്‍ സാധ്യതയുള്ളതിനാല്‍ ടയറുകള്‍ നല്ല അവസ്ഥയിലാണുള്ളതെന്ന് തുടര്‍ച്ചയായി പരിശോധിച്ച് ഉറപ്പുവരുത്തണം. ഡ്രൈവിങ്ങിനിടെ അസ്വാഭാവികത തോന്നിയാലുടന്തന്നെ വാഹനം സുരക്ഷിതമായി നിര്‍ത്തിയശേഷം എന്ജിന് ഓഫാക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.