'പ്രമേഹത്തിനെതിരെ പദയാത്ര' നടത്തി അബൂദബി പൊലീസ്
text_fieldsഅബൂദബി: പ്രമേഹത്തിെൻറ അപകടങ്ങളെക്കുറിച്ച് ജനങ്ങൾക്കിടയിൽ അവബോധം വളർത്തുന്നതിന് 10 മിനിറ്റെങ്കിലും ജോലിസ്ഥലത്ത് നടക്കാൻ ജീവനക്കാരെ പ്രേരിപ്പിച്ച് അബൂദബി പൊലീസ് 'പ്രമേഹത്തിനെതിരെ പദയാത്ര' സംഘടിപ്പിച്ചു. ആരോഗ്യകരമായ ഭക്ഷണക്രമത്തിലൂടെയും വ്യായാമത്തിലൂടെയും പ്രമേഹം തടയേണ്ടതിെൻറ പ്രാധാന്യത്തെക്കുറിച്ച് ബോധവത്കരണം നടത്തി.
അബൂദബി പൊലീസിെൻറ വിവിധ ഡയറക്ടറേറ്റും വകുപ്പുകളും പദയാത്രയിൽ പങ്കെടുത്തു. അബൂദബി പൊലീസ് മ്യൂസിക് ബാൻഡ് സംഘവും പദയാത്രയെ അനുഗമിച്ചു. പ്രമേഹം നേരിടുന്നതിെൻറ പ്രാധാന്യം, കായിക പരിശീലനം, രോഗം തടയുന്നതിന് ആരോഗ്യ വിദഗ്ധരുടെ ഉപദേശം പിന്തുടരൽ, രോഗലക്ഷണങ്ങൾ തിരിച്ചറിയൽ, ആരോഗ്യ സുരക്ഷക്ക് വൈദ്യപരിശോധന നടത്തൽ തുടങ്ങിയ കാര്യങ്ങളിലും ബോധവത്കരണം നടന്നു. ഇതോടനുബന്ധിച്ച് ധനകാര്യ സേവന മേഖലയിലെ മെഡിക്കൽ സേവന വകുപ്പ് ഉപഭോക്താക്കൾക്കും ജീവനക്കാർക്കുമായി മെഡിക്കൽ പരിശോധന ക്യാമ്പ് നടത്തി. രക്തത്തിലെ പഞ്ചസാര, ശരീര ഭാരം, ഉയരം എന്നിവക്കനുസരിച്ച് ശരീരഭാരം കുറക്കാൻ പ്രോത്സാഹിപ്പിക്കൽ, പോഷകാഹാര വിദഗ്ധ െൻറ മേൽനോട്ടത്തിൽ ആരോഗ്യകരമായ ഭക്ഷണക്രമം പാലിക്കൽ എന്നിവ സംബന്ധിച്ച അവബോധവും നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.