ഡ്രൈവിങ്ങിനിടെ മൊബൈൽ ഉപയോഗം: മുന്നറിയിപ്പുമായി അബൂദബി പൊലീസ്
text_fieldsഅബൂദബി: വാഹനമോടിക്കുന്നതിനിടെ മൊബൈൽ ഫോൺ ഉപയോഗിക്കരുതെന്ന ഓർമപ്പെടുത്തലുമായി അബൂദബി പൊലീസ്. ഡ്രൈവിങ്ങിനിടെ സമൂഹമാധ്യമങ്ങൾ ഉപയോഗിക്കുന്നതും ഫോട്ടോ എടുക്കുന്നതും അടക്കമുള്ള മൊബൈൽ ഫോൺ ഉപയോഗം മൂലമുണ്ടാവുന്ന അപകടങ്ങളുടെ വിഡിയോ പങ്കുെവച്ചാണ് പൊലീസ് ഇത്തരമൊരു ഓർമപ്പെടുത്തൽ നടത്തിയിരിക്കുന്നത്. ചുവപ്പ് സിഗ്നൽ കത്തി നിൽക്കവെ ഇതവഗണിച്ച് ഇടത്തേക്കു തിരിച്ച എസ്.യു.വി വാഹനം മിനിബസ്സിൽ ഇടിച്ചുകയറുന്ന ദൃശ്യമാണ് പൊലീസ് പങ്കുെവച്ചത്. മൊബൈൽ ഫോൺ ഉയോഗിക്കുന്നതിലൂടെ വാഹനാപകടമുണ്ടാക്കി പിടിയിലായാൽ 1000 ദിർഹം പിഴയും ലൈസൻസിൽ 12 ബ്ലാക്ക് പോയിന്റും ചുമത്തും. ലൈസൻസ് ആറുമാസത്തേക്ക് റദ്ദാക്കുന്നതിനും വാഹനം 30 ദിവസത്തേക്ക് കണ്ടുകെട്ടുന്നതിനും വകുപ്പുകളുണ്ട്. അമ്പതിനായിരം ദിർഹം കെട്ടിവച്ച് വാഹനം മൂന്നുമാസത്തിനകം തിരിച്ചെടുത്തില്ലെങ്കിൽ ലേലം ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.