വാഹന നമ്പർപ്ലേറ്റുകൾ വീട്ടുപടിക്കൽ; സേവനവുമായി അബൂദബി പൊലീസ്
text_fieldsഅബൂദബി: വീട്ടുപടിക്കലെത്തി വാഹനങ്ങളിൽ ലൈസൻസ് നമ്പർപ്ലേറ്റുകൾ ഘടിപ്പിച്ചുകൊടുക്കുന്ന സേവനം അവതരിപ്പിച്ച് അബൂദബി പൊലീസ്. യു.എ.ഇയിലുടനീളം ചെറുതും വലുതുമായ വാഹനങ്ങളിലും ഇരുചക്രവാഹനങ്ങളിലുമടക്കം ലൈസൻസ് പ്ലേറ്റുകൾ വൈദഗ്ധ്യമുള്ള ഡെലിവറി കമ്പനി മുഖേന സ്ഥാപിച്ചുകൊടുക്കുന്നതാണ് പദ്ധതി. പുതിയ ലൈസൻസ് പ്ലേറ്റുകൾക്കായി ഇനി മുതൽ കസ്റ്റമർ സർവിസ്, ഹാപ്പിനസ് സെന്ററുകളെ ആശ്രയിക്കേണ്ടതില്ല എന്ന പ്രത്യേകതയുമുണ്ട്. അബൂദബി പൊലീസിന്റെ ഇലക്ട്രോണിക്സ് സേവന ചാനലുകൾ മുഖേനയാണ് സേവനത്തിനായി അപേക്ഷിക്കേണ്ടത്. സേവനം ബുക്ക് ചെയ്ത ശേഷം ഫീസ് അടച്ചു കഴിഞ്ഞാൽ അധികൃതർ വിളിച്ച് ലൈസൻസ് പ്ലേറ്റ് എത്തിച്ചുനൽകേണ്ട സ്ഥലവും സമയവും ആരായും.
ഉപഭോക്താക്കളുടെ സന്തോഷവും ക്ഷേമവും വർധിപ്പിക്കുന്നതിനുള്ള നിരന്തരമായ ശ്രമങ്ങളുടെ ഭാഗമാണ് ഈ പദ്ധതിയെന്നും ജനങ്ങളുടെ ജീവിതനിലവാരം ഉയർത്തുന്ന നൂതനവും സജീവവുമായ സേവനങ്ങൾ നൽകാൻ ലക്ഷ്യമിടുന്ന അബൂദബി പൊലീസിന്റെ സമഗ്ര നയവുമായി ഈ ശ്രമം യോജിക്കുന്നുവെന്നും ഡ്രൈവേഴ്സ് ആൻഡ് വെഹിക്കിൾസ് ലൈസൻസിങ് ഡയറക്ടറേറ്റ് ഡയറക്ടർ ബ്രിഗേഡിയർ ജനറൽ മുഹമ്മദ് അൽ ബരീഖ് അൽ അമീരി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.