നൂതന ആശയങ്ങൾക്ക് അബൂദബി പൊലീസിെൻറ 'ചലഞ്ചസ് പ്ലാറ്റ്‌ഫോം'
text_fieldsഅബൂദബി: പൊതുജനങ്ങളിൽ നിന്ന് നൂതന ആശയങ്ങൾ ആകർഷിക്കാൻ അബൂദബി പൊലീസ് 'ചലഞ്ചസ് പ്ലാറ്റ്‌ഫോം' ആരംഭിച്ചു. പൊലീസിെൻറ ഇലക്ട്രോണിക് ഐഡിയാസ് സെൻറർ പ്രോഗ്രാമിൽ പുതിയ ആശയങ്ങൾ സ്വീകരിക്കും.
വിവിധ വെല്ലുവിളികൾക്ക് പരിഹാരം കണ്ടെത്താൻ സഹായിക്കുന്ന ആശയങ്ങൾ പൊലീസ് സേനയിലുള്ളവർക്കും സമൂഹത്തിലെ മറ്റു അംഗങ്ങൾക്കും പങ്കുവെക്കാം.സർഗാത്മകത, പുതുമ, സന്നദ്ധത എന്നിവ ഏകീകരിക്കേണ്ടതിെൻറ പ്രാധാന്യം മുന്നിൽക്കണ്ടാണ് ചലഞ്ചസ് പ്ലാറ്റ്ഫോം ആരംഭിക്കുന്നതെന്ന് സെൻറർ ഫോർ സ്ട്രാറ്റജി ആൻഡ് ഇൻസ്റ്റിറ്റ്യൂഷനൽ ഡെവലപ്മെൻറ് ഡയറക്ടർ കേണൽ ഖൽഫാൻ അബ്ദുല്ല അൽ മൻസൂരി പറഞ്ഞു.
സമൂഹത്തിലെ ജീവനക്കാർ, ഉപഭോക്താക്കൾ, പങ്കാളികൾ, വിതരണക്കാർ, കമ്യൂണിറ്റി അംഗങ്ങൾ എന്നിവരിൽ നിന്ന് പ്രായോഗിക അനുഭവങ്ങളുടെയും ഇടപഴകലിലൂടെയുമുള്ള മികച്ച ആശയങ്ങൾ നൂതന പരിഹാരങ്ങളിലേക്ക് നയിക്കാനും വെല്ലുവിളികൾ പരിഹരിക്കാനും സഹായിക്കും. അബൂദബി പൊലീസ് വെബ്സൈറ്റ് വഴിയോ സമൂഹത്തിലെ എല്ലാ വിഭാഗങ്ങൾക്കുമുള്ള സ്മാർട്ട് ആപ്ലിക്കേഷൻ വഴിയോ സ്വയം സേവന പോർട്ടൽ വഴിയോ അംഗങ്ങൾക്കുള്ള വെബ്സൈറ്റ് വഴിയോ ആശയങ്ങൾ കൈമാറാനാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.