Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഅല്‍ നിയാദിയെ...

അല്‍ നിയാദിയെ വീട്ടിലെത്തി ആദരിച്ച് അബൂദബി കിരീടാവകാശി

text_fields
bookmark_border
അ​ബൂ​ദ​ബി കി​രീ​ടാ​വ​കാ​ശി ശൈ​ഖ് ഖാ​ലി​ദ് ബി​ന്‍ മു​ഹ​മ്മ​ദ് സു​ല്‍ത്താ​ന്‍ അ​ല്‍ നി​യാ​ദി​യെ അ​ല്‍ഐ​നി​ലെ ഉ​മ്മു ഖാ​ഫ​യി​ലെ വീ​ട്ടി​ൽ സ​ന്ദ​ർ​ശി​ക്കു​ന്നു
cancel
camera_alt

അ​ബൂ​ദ​ബി കി​രീ​ടാ​വ​കാ​ശി ശൈ​ഖ് ഖാ​ലി​ദ് ബി​ന്‍ മു​ഹ​മ്മ​ദ് സു​ല്‍ത്താ​ന്‍ അ​ല്‍ നി​യാ​ദി​യെ അ​ല്‍ഐ​നി​ലെ ഉ​മ്മു ഖാ​ഫ​യി​ലെ

വീ​ട്ടി​ൽ സ​ന്ദ​ർ​ശി​ക്കു​ന്നു

അ​ബൂ​ദ​ബി: യു.​എ.​ഇ ബ​ഹി​രാ​കാ​ശ യാ​ത്രി​ക​ന്‍ സു​ല്‍ത്താ​ന്‍ അ​ല്‍ നി​യാ​ദി​യെ വീ​ട്ടി​ലെ​ത്തി ആ​ദ​രി​ച്ച് അ​ബൂ​ദ​ബി കി​രീ​ടാ​വ​കാ​ശി ശൈ​ഖ് ഖാ​ലി​ദ് ബി​ന്‍ മു​ഹ​മ്മ​ദ് ആ​ൽ ന​ഹ്​​യാ​ൻ.

അ​ല്‍ഐ​നി​ലെ ഉ​മ്മു ഖാ​ഫ​യി​ലെ വീ​ട്ടി​ലെ​ത്തി​യാ​ണ്​ അ​ന്താ​രാ​ഷ്ട്ര ബ​ഹി​രാ​കാ​ശ നി​ല​യ​ത്തി​ലെ ആ​റു​മാ​സ ദൗ​ത്യം വി​ജ​യ​ക​ര​മാ​യി പൂ​ര്‍ത്തീ​ക​രി​ച്ച് ച​രി​ത്രം ര​ചി​ച്ച അ​ല്‍ നി​യാ​ദി​നെ കി​രീ​ടാ​വ​കാ​ശി അ​ഭി​ന​ന്ദി​ച്ച​ത്. നി​യാ​ദി​യു​ടെ നേ​ട്ടം യു.​എ.​ഇ നേ​തൃ​ത്വ​ത്തി​നും സ​ര്‍ക്കാ​റി​നും ജ​ന​ങ്ങ​ള്‍ക്കും അ​ഭി​മാ​ന​നി​മി​ഷ​മാ​യി മാ​റി​യെ​ന്ന്​ അ​ദ്ദേ​ഹം പ​റ​ഞ്ഞു. ദൗ​ത്യം ആ​ലോ​ചി​ച്ച​തി​നും വി​ജ​യം ഉ​റ​പ്പാ​ക്കി​യ​തി​നും മു​ഹ​മ്മ​ദ് ബി​ന്‍ റാ​ശി​ദ് ബ​ഹി​രാ​കാ​ശ​കേ​ന്ദ്രം ന​ട​ത്തി​യ പ്ര​യ​ത്‌​ന​ത്തെ​യും അ​ദ്ദേ​ഹം അ​ഭി​ന​ന്ദി​ച്ചു.

നേ​ര​ത്തേ ബ​ഹി​രാ​കാ​ശ ദൗ​ത്യം ക​ഴി​ഞ്ഞ് ജ​ന്മ​ദേ​ശ​മാ​യ അ​ല്‍ഐ​നി​ല്‍ തി​രി​ച്ചെ​ത്തി​യ നി​യാ​ദി​ക്ക് ഊ​ഷ്മ​ള വ​ര​വേ​ൽ​പാ​ണ്​ ന​ല്‍കി​യ​ത്. തി​ങ്ക​ളാ​ഴ്ച അ​ബൂ​ദ​ബി​യി​ല്‍ എ​ത്തി​യ അ​ൽ നി​യാ​ദി​യെ യു.​എ.​ഇ പ്ര​സി​ഡ​ന്റ് ശൈ​ഖ് മു​ഹ​മ്മ​ദ്​ ബി​ൻ സാ​യി​ദ്​ ആ​ൽ ന​ഹ്​​യാ​നും വൈ​സ്​ പ്ര​സി​ഡ​ന്റും പ്ര​ധാ​ന​മ​ന്ത്രി​യും ദു​ബൈ ഭ​ര​ണാ​ധി​കാ​രി​യു​മാ​യ ശൈ​ഖ് മു​ഹ​മ്മ​ദ് ബി​ന്‍ റാ​ശി​ദ്​ ആ​ൽ മ​ക്​​തൂ​മും ചേ​ര്‍ന്നാ​ണ് സ്വീ​ക​രി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Abu DhabiHonorPrinceHomeSpace centerAl Neyadi
News Summary - Abu Dhabi Prince honors Al Neyadi
Next Story